സൗദിയില്‍ 191 പുതിയ കൊറോണ രോഗികള്‍

റിയാദ്: സൗദിയില്‍ ദിനംപ്രതി കോവിഡ് 19 കേസുകള്‍ വര്‍ദ്ധിച്ചുവരികയാണ്. എല്ലാ ദിവസവും സൗദി ആരോഗ്യ മന്ത്രാലയം കൊറോണയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കുന്ന സമയത്ത് ഇന്നലെ വൈകീട്ട് പുതുതായി 140 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ ഇന്ന് വളരെ നേരത്തെ തന്നെ പുതിയ വിവരം മന്ത്രാലയം പറത്തുവിട്ടു.

സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ കൊറോണ സ്റ്റാറ്റസ് ലിസ്റ്റില്‍ ഇന്ന് (ഞായറാഴ്ച) 191 പുതിയ കേസുകള്‍ കൂടിയാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.  ഇതോടെ സൗദിയില്‍ കൊറോണ ബാധിതരുടെ എണ്ണം 2370 ആയി ഉയര്‍ന്നു.

റിയാദ് 710, മക്ക 465, ജിദ്ദ 339, മദീന 238, ദമ്മാം 143, ഖതീഫ് 136, ഹുഫൂഫ് 44, അല്‍ഖോബാര്‍ 39, തായിഫ് 39 തുടങ്ങി 2370 കേസുകളില്‍ 1921 രോഗികളാണ് സൗദിയിലുള്ളത് ബാക്കിയുള്ളവരില്‍ 29 പേര് മരണപ്പെട്ടു. 330 പേര് സുഖപ്പെട്ടു വീടുകളിലേക്ക് മടങ്ങുകയും ചെയ്തിട്ടുണ്ട്.