ചികിത്സയിലായിരുന്ന തിരൂരങ്ങാടി സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: പനി ബാധിച്ച് റിയാദിലെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം തിരൂരങ്ങാടി സ്വദേശി നിര്യാതനായി. തിരൂരങ്ങാടി ചെമ്മാട് നടമ്മല്‍ പുതിയകത്ത് സഫ്‌വാന്‍ (38) ആണ് മരിച്ചത്. നാലു ദിവസത്തോളം സഫ്‌വാന്‍ ആശുപത്രിയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയാണ് മരണം.

റിയാദില്‍ ഡ്രൈവര്‍ ജോലിയിലായിരുന്നു. ഭാര്യ ഖമറുന്നീസ മാര്‍ച്ച് എട്ടിന് റിയാദിലെത്തിയിരുന്നു.