എം.പി ഫണ്ടില്‍ നിന്നും റാപ്പിഡ് ടെസ്റ്റ് കിറ്റിന് തുക അനുവദിച്ചു

തലശ്ശേരി  കെ. മുരളീധരന്‍ എം. പി ഫണ്ടില്‍ നിന്നും റാപ്പിഡ് ടെസ്റ്റ് കിറ്റിന് തുക അനുവദിച്ചു. തലശ്ശേരി, വടകര സര്‍ക്കാര്‍ ആശുപത്രികള്‍ക്കാണ് കോവിഡ് – 19 റാപ്പിഡ് ടെസ്റ്റ് കിറ്റ് വാങ്ങുന്നതിനായി തുക അനുവദിച്ചത്.  ഏഴ് ലക്ഷത്തി അറുപതിനായിരം രൂപയാണ് ഇതിനായി അനുവദിച്ചത്.