വാക്കുകര്‍ക്കം: സൗദിയില്‍ മലയാളി കുത്തേറ്റ് മരിച്ചു

ദമ്മാം: തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സന്തോഷ് പീറ്റര്‍(32) വാക്കുകര്‍ക്കത്തിനിടെ സൗദിയിലെ അല്‍ കോബാര്‍ റാക്കയില്‍ കുത്തേറ്റു മരിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴ് മണിക്ക് ജോലി കഴിഞ്ഞ് താമസ സ്ഥലത്ത് എത്തുകയും സുഹൃത്തുക്കളുമൊരുമിച്ച് മദ്യം കഴിക്കുന്നതിനിടെ ഉണ്ടായ വാക്കേറ്റത്തിടെയാണ് കുത്തേറ്റത്.
കൊല്ലം സ്വദേശി സക്കീര്‍ ആണ് കത്തിയെടുത്തു സന്തോഷ് പീറ്ററെ കുത്തിയത്. സന്തോഷ് തല്‍ക്ഷണം മരിച്ചു. കൂടെയുണ്ടായിരുന്ന ജിജോ എന്ന മലയാളിയെ പരിക്കുകളോടെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് കേസ് എടുത്ത് പ്രതിക്കായി തെരച്ചില്‍ നടത്തുകയാണ്.
ഒരു സ്വകാര്യ കോണ്‍ട്രാക്ടിങ് കമ്പനിയിലെ ജോലിക്കാരനാണ് മരിച്ച സന്തോഷ് പീറ്റര്‍.






