കൊറോണ വൈറസിനെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയം 24 ഭാഷകളില്‍ ബോധവല്‍ക്കരണ സന്ദേശങ്ങള്‍ പ്രക്ഷേപണം ചെയ്തു

♣ അസ്മ ജംഷീദ്

റിയാദ്: – കൊറോണ വൈറസ് (കോവിഡ് -19) എന്ന മഹാമാരിയെക്കുറിച്ച് ആരോഗ്യ മന്ത്രാലയവും, കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ (സിഐടിസി) സഹകരണത്തോടെ 2 ബില്ല്യണിലധികം അവബോധ സന്ദേശങ്ങള്‍ പ്രക്ഷേപണം ചെയ്തു. രാജ്യത്തെ താമസക്കാരായ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കായ ി24 ഭാഷകളിലായാണ് ഈ പദ്ദതികള്‍ ഒരുക്കിയത്. കൊറോണ വൈറസിനെ കൈകാര്യം ചെയ്യുന്നതിനും അതിന്റെ വ്യാപനം തടയുന്നതിനുമുള്ള സൂചനകള്‍, വൈറസിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുന്നതിന്റെ പ്രാധാന്യം, വീട്ടില്‍ തന്നെ തുടരുക, ജനക്കൂട്ടത്തെ ഒഴിവാക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവയെക്കുറിച്ച് ബോധവാന്‍മാരാക്കുക എന്നുള്ളതാണ് ഇതില്‍പറയുന്നത്.

വൈറസ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ആരോഗ്യ മന്ത്രാലയം ആരംഭിച്ച കൊറോണയെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്യാമ്പയിന്റെ തുടര്‍ച്ചയാണ് ഈ ബോധവല്‍കരണ പദ്ദതി. കാരണം കോവിഡ് -19 നെക്കുറിച്ച് സമൂഹത്തിലെ എല്ലാ അംഗങ്ങളെയും മനസിലാക്കിക്കുക, ഒപ്പം അവബോധമുള്ള പെരുമാറ്റത്തിലൂടെ അവരെ നയിക്കുക എന്നിവയാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നത്. രോഗം തടയുന്നതിനും അതിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനും എയര്‍പോര്‍ട്ട് ലോഞ്ചുകളിലെ റോഡ് അടയാളങ്ങളും ഇലക്രേ്ടാണിക് സ്‌ക്രീനുകളും ഉള്‍പ്പെടെ നിരവധി രീതികളുടെ ഉപയോഗവും, റേഡിയോ, ടെലിവിഷന്‍ ചാനലുകളിലൂടെ അവബോധം വളര്‍ത്തുന്നതും സോഷ്യല്‍ മീഡിയ പരസ്യങ്ങളും പ്രചാരണത്തില്‍ ഉള്‍പ്പെടുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റും സോഷ്യല്‍ മീഡിയയിലെ അതിന്റെ സ്റ്റ്‌ഫോമുകളും പോലെയുള്ള വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് വിവരങ്ങള്‍ എടുക്കേണ്ടതിന്റെ പ്രാധാന്യം ആരോഗ്യ മന്ത്രാലയം ഊന്നിപ്പറയുന്നുണ്ട്.