കൊറോണ വൈറസിനെതിരെ  പുതിയ വാക്‌സിന്‍ വികസിപ്പിച്ച അവകാശവാദവുമായി ബ്രിട്ടീഷ് സിഗരറ്റ് ഭീമന്‍

♣ അസ്മ ജംഷീദ്

ബ്രിട്ടണ്‍: പുകയില സസ്യങ്ങളില്‍ നിന്ന് കൊറോണ വൈറസ് വാക്‌സിന്‍ നിര്‍മിച്ചതായി സിഗരറ്റ് ഭീമന്‍ ബ്രിട്ടീഷ് അമേരിക്കന്‍ പുകയില കമ്പനി(ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ് സിഗരറ്റ് ബാറ്റ്)  അവകാശപ്പെടുന്നു.

പുകയില പ്‌ളാന്റുകളില്‍ നിന്ന് നിര്‍മ്മിച്ച കൊറോണ വൈറസ് വാക്‌സിന്‍ യു.കെ സര്‍ക്കാറിന്റെ സഹായത്തോടെ ജൂണ്‍ മുതല്‍ ആഴ്ചയില്‍ 3 മില്ല്യണ്‍ എന്നതോതില്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. കമ്പനി പറയുന്നതനുസരിച്ച് ‘തെളിയിക്കപ്പെടാത്ത വാക്‌സിന്‍ നിലവില്‍ മൃഗങ്ങളില്‍ പരീക്ഷിക്കുന്നു. കര്‍ശനമായ മനുഷ്യ പരീക്ഷണങ്ങളിലൂടെ വാക്‌സിന്‍ വേഗത്തില്‍ ട്രാക്കുചെയ്യാന്‍ പറ്റും. ഏകദേശം ജൂണ്‍ ആകുമ്പുഴേക്കും സാധ്യമാക്കുകയും ചെയ്യും”. ലണ്ടന്‍ ആസ്ഥാാനമായ കമ്പനി ടെസ്റ്റുകള്‍ ലാഭമുണ്ടാക്കാതെതന്നെ സര്‍ക്കാരിന് വില്‍ക്കുമെന്ന് ബാറ്റ് പറയുന്നു.

ലോകാരോഗ്യ സംഘടനയുടെ നിയമപ്രകാരം സര്‍ക്കാരുമായി ഇടപെടലുകള്‍ നടത്തുന്നതില്‍ നിന്ന് പുകയില സ്ഥാപനങ്ങള്‍ക്ക് നിലവില്‍ വിലക്കുണ്ടെങ്കിലും സംഘടനയുമായി ബന്ധപ്പെടാന്‍ പദ്ധതിയുണ്ടെന്നും ഇവര്‍ പറയുന്നു. വാക്‌സിനിനെക്കുറിച്ച് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനെയും യു.കെയിലെ ആരോഗ്യ സാമൂഹിക സംരക്ഷണ വകുപ്പിനെയും അറിയിച്ചുവെന്നും വാക്‌സിന്‍ ഈ മാസം ക്ലിനിക്കല്‍ പഠനത്തിലേക്ക് കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ ഏജന്‍സികളുമായി പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നുമാണ് ബാറ്റിന്റെ വാദം.

പുകയില ബ്രാന്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് യു.എസിലെ ബാറ്റിന്റെ അനുബന്ധ സ്ഥാപനമായ കെന്റക്കി ബയോപ്രോസസിംഗ് (കെബിപി) ആണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. വൈറസ് വ്യാപനത്തിനെതിരെ കെബിപിക്ക് മുന്‍ പരിചയമുണ്ട്. 2014 ല്‍ എബോളയ്ക്കായി ഫലപ്രദമായ ഒരു മരുന്ന് വികസിപ്പിക്കാന്‍ ഇത് സഹായിച്ചിട്ടുണ്ടെന്നും, (ZMapp) ഇവര്‍ പറയുന്നു.