സൗദിയില്‍ മൊത്തം റിപ്പോര്‍ട്ട് ചെയ്ത കൊറോണ ബാധിതരുടെ എണ്ണം 1750, മരണം 16

അസ്മ ജംഷീദ്
റിയാദ്: സൗദിയില്‍ ഇന്ന് (01-4-2020) 157 കൊറോണ കേസുകള്‍ കൂടി പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം കൊറോണ ബാധിതരുടെ എണ്ണം 1750 ആയി ഉയര്‍ന്നു. ഇന്ന് 6 പേരുടെ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഇതിനകം കോവിഡ് 19 കൊറോണ വൈറസ് രോഗം മൂലം സൗദിയില്‍ മരിച്ചവരുടെ എണ്ണം 16 ആയി ഉയര്‍ന്നു. അതേസമയം രോഗം സുഖപ്പെട്ടവര്‍ 99 ആയിട്ടുണ്ട്.
ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 157 കേസുകളില്‍ ഒരാള്‍ വിദേശത്തുനിന്നും രോഗബാധിതനായി എത്തിയതാണ്. ബാക്കി 156 പേര്‍ കൊറോണ രോഗികളുമായി സൗദിയില്‍വെച്ച് സമ്പര്‍ക്കം പുലര്‍ത്തിയവരാണെന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടർ മുഹമ്മദ് അബ്ദുൽ ആലി പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് 99 പേരുടെ രോഗം കൂടി ഭേതമായതോടെ മൊത്തം രോഗം ഭേതമാവുന്നവരുടെ എണ്ണം 264 ആയിട്ടുണ്ട്.
റിയാദ് 7, ജിദ്ദ 2, മക്ക 55, ഖത്തിഫ് 6, മദീന 78, ഹുഫൂഫ് 2, തബൂക്ക് 1, തായിഫ് 1, ഹനാക്കിയ 1 എന്നിങ്ങനെയാണ് ഇന്ന് സൗദിയില്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.






