ഹജജ്: കൊറോണ വൈറസ് വ്യക്തത ഉണ്ടാകുന്നതുവരെ കാത്തിരിക്കണമെന്ന് സൗദി ഹജജ്, ഉംറ മന്ത്രി

♣ അസ്മ ജംഷീദ്

മക്ക: ഈ വര്‍ഷത്തെ ഹജജ് തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നതിന് മുമ്പ് കൊറോണ വൈറസ് പാന്‍ഡെമിക്കിനെക്കുറിച്ച് കൂടുതല്‍ വ്യക്തത ഉണ്ടാകുന്നതുവരെ കാത്തിരിക്കണമെന്ന് മുസ്‌ലിംങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായും കൊറോണ വൈറസിനെതിരെ പോരാടാനുള്ള എല്ലാ ശ്രമങ്ങളും സൗദി അറേബ്യ നടത്തുന്നുമുണ്ടെന്നും അല്‍-അഖ്ബാരിയ്യ ടെലിവിഷന്‍ ചാനലിന് അനുവധിച്ച അഭിമുഖത്തില്‍ സൗദി ഹജജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്‍തന്‍ അറിയിച്ചു.

‘ഹഞ്ച്, ഉംറ തീര്‍ഥാടകരെ സേവിക്കാന്‍ സൗദി അറേബ്യ പൂര്‍ണ്ണ സന്നദ്ദരാണ്. എന്നാല്‍  ആഗോള പാന്‍ഡെമിക്കിനെക്കുറിച്ച് നമ്മള്‍ സംസാരിക്കുമ്പോള്‍ നിലവിലെ സാഹചര്യത്തില്‍, മുസ്‌ലിംകളുടെയും പൗരന്മാരുടെയും ആരോഗ്യം സംരക്ഷിക്കാനാണ് രാജ്യം താല്‍പ്പര്യപ്പെടുന്നത്. അതിനാല്‍ സാഹചര്യം വ്യക്തമാകുന്നതുവരെ ഹജജ് കരാറുകള്‍ നടത്താതെ കാത്തിരിക്കാന്‍ എല്ലാ രാജ്യങ്ങളിലെയും തങ്ങളുടെ  മുസ്‌ലിം സഹോദങ്ങളോട്  അഭ്യര്‍ത്തിച്ചിട്ടുണ്ട്.” മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്‍തന്‍ പറഞ്ഞു.

ഓരോ വര്‍ഷവും ഹജജിനായി 25 ലക്ഷം തീര്‍ഥാടകരാണ് മക്കയും മദീനയും സന്ദര്‍ശിക്കാറുള്ളത്.