നാട്ടിലുള്ളവരുടെ റീ എന്‍ട്രി വിസയുടെ കാലാവധി എങ്ങനെ ദീര്‍ഘിപ്പിക്കും?  പാസ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കുന്നു

അസ്മ ജംഷീത്

റിയാദ്: കൊറോണ വൈറസ് വ്യാനത്തിനെതിരിലുള്ള മുന്‍കരുതലിന്റെ ഭാഗമായി അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ച സാഹചര്യത്തില്‍ നാട്ടിലുള്ളവരുടെ റീഎന്‍ട്രി വിസാ കാലാവധി ദീര്‍ഘിപ്പിക്കുന്നത് എങ്ങനെയെന്ന് സൗദി പാസ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.

രാജ്യത്തിന് പുറത്തുള്ള തന്റെ വിദേശ തൊഴിലാളിയുടെ വിസാകാലാവധി 10 ദിവസത്തിനുള്ളില്‍ അവസാനിക്കുമെന്നും വിദേശി തന്റെ അബഷിര്‍ സംവിധാനത്തിലൂടെ റീ എന്‍ട്രി വിസയുടെ കാലാവധി ദീര്‍ഘിപ്പിക്കുവാന്‍ ശ്രമിച്ചെന്നും അതിന് കഴിയുന്നില്ലെന്നുമുള്ള ഒരു സ്വദേശി പൗരന്റെ ചോദ്യത്തിന് ഉത്തരമായി പാസ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചതിങ്ങനെയാണ്.

https://visa.mofa.gov.sa/ExtendReturnedVisa എന്ന ലിങ്കിലൂടെ വിദേശിയുടെ സ്‌പോണ്‍സറിന് തന്റെ തൊഴിലാളിയുടെ റീഎന്‍ട്രി വിസ പുതുക്കാവുന്നതാണ്. പാസ്‌പോര്‍ട്ട് അതോറിറ്റി ഇക്കാര്യം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വ്യക്തമാക്കിയത്.