സൗദിയില്‍ ഇന്ന് 110 കൊറോണ കേസുകള്‍ കൂടി പുതുതായി റജിസ്റ്റര്‍ ചെയ്തു

റിയാദ്: സൗദിയില്‍ ഇന്ന്(31-3-2020) 110 കൊറോണ കേസുകള്‍ കൂടി പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം കൊറോണ ബാധിതരുടെ എണ്ണം 1563 ആയി ഉയര്‍ന്നു. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 110 കേസുകളില്‍ രണ്ട് പേര്‍ വിദേശത്തുനിന്നും എത്തിയവരിലാണ് കൊറോണ കണ്ടെത്തിയത്. 108 പേര്‍ കൊറോണ രോഗികളുമായി സൗദിയില്‍വെച്ച് സമ്പര്‍ക്കം പുലര്‍ത്തിയവരാണെന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് അബ്ദാലി പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇന്ന് രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സൗദിയില്‍ കോവിഡ് 19 രോഗ ബാധിതരായി മരിക്കുന്നവരുടെ എണ്ണം 10 ആയി. മദീനയിലാണ് രണ്ട് വിദേശികളുടെ മരണം റിപ്പോര്‍ട്ട് ചെയ്തത്. 50 പേര്‍ കൂടി ആശുപത്രി വിട്ടതായി ഇന്ന് റിപ്പോര്‍ട്ട് ചെയ്തതോടെ ഇതുവരെ കൊറോണ രോഗം ബാധിച്ച് ചികിത്‌സയിലായിരുന്നവരില്‍ രോഗം ഭേതമായി ആശുപത്രിയില്‍നിന്നും വീടുകളിലേക്ക് മടങ്ങുന്നവരുടെ എണ്ണം 165 ആയി.

റിയാദ് 33. ജിദ്ദ 29, മക്ക 20, ഖത്തിഫ് 7, അല്‍കോബാര്‍ 7, മദീന 3, ദമ്മാം 3, ഹുഫൂഫ്, 2, ജിസാന്‍  2, ദഹ്‌റാന്‍ 2, അബഹ 1, ഖമീസ് മുഷൈത്ത് 1, ഖഫ്ജി 1, റാസു തനൂറ 1 എന്നിങ്ങനെയാണ് ഇന്ന് സൗദിയില്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.