ഹൂതികള്‍ക്കെതിരെ സൈനിക നടപടി ആരംഭിച്ചതായി സഖ്യസേന

♣ അസ്മ ജംഷീത്
റിയാദ്: ഇറാന്‍ പിന്തുണയോടെ യമനിലെ ഹൂത്തി തീവ്രവാദികള്‍ സൗദി അറേബ്യക്കെതിരെ നിരന്തരം പ്രകോപനപരമായ അക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഹൂത്തി തീവ്രവാദികളുടെ ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ക്കുന്നതിനായി സൈനിക നടപടി തുടങ്ങിയതായി സൗദി അറേബ്യയുടെ നേത്രത്വത്തിലുള്ള സഖ്യസേന പ്രഖ്യാപിച്ചു.
സിവിലിയന്മാരുടെ ജീവന് ഭീഷണിയാവുന്ന ഹൂതികളുടെ ബാലസ്റ്റിക്ക് മിസൈല്‍ കേന്ദ്രവും, മറ്റു ആയുധ ശേഖരങ്ങളും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈനിക നടപടി.
അതേസമയം, യമനിലെ സാധാരണക്കാരായ സിവിലിയന്മാരുടെ സുരക്ഷാ ഉറപ്പുച്ചുവരുത്തുന്നതിനായി എല്ലാവിധ മുന്‍കരുതലുകളും സ്വീകരിക്കുമെന്നും ഹൂതികളുടെ തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ ലക്ഷ്യമാക്കിയുള്ള അക്രമങ്ങള്‍ അവരെ ബാധിക്കുകയില്ലെന്നും സഖ്യസേന വ്യക്തമാക്കി.
സിവിലിയന്മാരെ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തുന്ന അക്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും, ശനിയാഴ്ച വൈകുന്നേരം റിയാദ്, ജിസാന്‍ സിറ്റികള്‍ ലക്ഷ്യമാക്കി രണ്ടു ബാലസ്ത്യന്‍ മിസൈലുകള്‍ വിട്ടുരുന്നതായും സഖ്യസേന അറിയിച്ചു.






