സൗദിയില്‍ ഇന്ന് 99 കൊറോണ കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തു

അസ്മ
റിയാദ്: സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര്‍ മുഹമ്മദ് അബ്ദല്‍ ആലി പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത് പ്രകാരം പുതുതായി 99 കൊറോണയാണ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. റിയാദില്‍ ഒരു സൗദി പൗരന്‍ കൊറോണ രോഗം ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്.
സൗദിയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത കൊറോണ രോഗ ബാധിതരുടെ എണ്ണം 1203 ആയതായി ഉയര്‍ത്തു. റിയാദ്: 41, ജിദ്ദ: 18, മക്ക: 12, ഖത്തീഫ്: 12, മദീന: 6, തബൂക്ക്: 3, അല്‍ഖസീം: 3, അബഹ: 1, ഹുഫൂഫ്: 1, ഖോബാര്‍: 1, സൈഹാത്ത്: 1 എന്നിങ്ങനെയാണ് ഇന്ന് കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്ത പട്ടണങ്ങള്‍.
ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കേസില്‍ 10 പേര്‍ വിദേശ യാത്രകഴിഞ്ഞ് സൗദിയിലെത്തിയവരാണ്. നേരത്തെ സൗദിയില്‍ കൊറേണ രോഗം റിപ്പോര്‍ട്ട് ചെയ്തവരുമായി സംബര്‍ക്കം പുലര്‍ത്തിയവരാണ് മറ്റ്89 പേര്‍.
ഇന്ന് രണ്ട് പേരുടെ രോഗം കൂടി സുഖപ്പെട്ടതോടെ സൗദിയില്‍ മൊത്തം കൊറോണ വൈറസ് രോഗം സുഖപ്പെട്ടവരുടെ എണ്ണം 37 ആയിട്ടുണ്ട്.






