മദീനയില്‍ ആറ് തെരുവുകളില്‍ സമ്പൂര്‍ണ കര്‍ഫ്യൂ

♠ അസ്മ

മദീന: കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ജാഗ്രതയുടെ ഭാഗമായി മദീനയിലെ ആറു തെരുവുകള്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി.

ഇന്ന് പുലര്‍ച്ചെ ആറുമണി മുതല്‍ രണ്ടാഴ്ചത്തേക്കാണ് ലോക്ഡൗണ്‍ എന്ന് മദീന ഗവര്‍ണറേറ്റ് അറിയിച്ചു. അല്‍ശുറൈബാത്ത്, ബനീ ദഫര്‍, ഖുര്‍ബാന്‍, ജുമുഅ, ഇസ്‌കാനിന്റെ ഒരു ഭാഗം, ബനീ ഖിദ്‌റ എന്നിവിടങ്ങളിലാണ് 24 മണിക്കൂര്‍ ലോക്ഡൗണ്‍. ഇവിടങ്ങളിലെ താമസക്കാര്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നത് ശിക്ഷാര്‍ഹമാണ്.

അതേസമയം ആശുപത്രി, പലചരക്ക് കടകള്‍ എന്നിവിടങ്ങളിലേക്ക് രാവിലെ ആറു മണി മുതല്‍ വൈകുന്നേരം മൂന്നുവരെ പോകുന്നതില്‍ വിലക്കില്ല. രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ 937 എന്ന നമ്പറില്‍ ആരോഗ്യ മന്ത്രാലയത്തെ ബന്ധപ്പെടണം.