സൗദിയില്‍ 133 പേരില്‍കൂടി കൊവിഡ് 19 കൊറോണ; രണ്ടാമത്തെ മരണം മക്കയില്‍

റിയാദ്: സൗദിയില്‍ പുതുതായി 133 പേരില്‍കൂടി കൊവിഡ് 19 കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം ഇന്ന്(ബുധന്‍)അറിയിച്ചു. ഇതോടെ സൗദിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വെറസ് രോഗികളുടെ എണ്ണം 900 ആയി.

ചികിത്‌സയിലുള്ള ഒരു വിദേശി ഇന്ന് മക്കയില്‍ മരിച്ചതായും ഇതോടെ സൗദിയില്‍ കൊറോണ രോഗം മുലം മരിച്ചവരുടെ എണ്ണം രണ്ടായതായും സൗദി ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് അല്‍ അബ്ദാലി അറിയിച്ചു. നേരത്തെ മദീനയില്‍ ഒരു അഫ്ഗാറി പൗരന്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം ഇതിനകം 29 പേര്‍ സൗദിയില്‍ കൊറാണ രോഗത്തില്‍നിന്നും സുഖംപ്രാപിച്ചിട്ടുണ്ട്.

ഇന്ന് പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തത്  റിയാദ് 83, ദമ്മാം 13, ജിദ്ദ 10, മദിന 6. ഖത്തീഫ് 6, അല്‍കോബാര്‍ 5, നജ്‌റാന്‍ 4, അബ്ഹ 2, അറാര്‍ 2. ദഹ്‌റാന്‍ 1, ജുബൈല്‍ 1