കൊറോണ: സൗദിയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു

റിയാദ്: സൗദി അറേബ്യയില്‍ കൊറോണ വൈറസ് ബാധയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു രോഗി മരണപ്പെട്ടതായി സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോക്ടര്‍ മുഹമ്മദ് അബ്ദുല്‍ ആലി വ്യക്തമാക്കി. പുതുതായി രാജ്യത്ത് 205 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും മൊത്തം രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 767 ആയതായും അദ്ദേഹം അറിയിച്ചു.

അഫ്ഗാന്‍ സ്വദേശിയാണ് മരണപെട്ടത്. എല്ലാ പൗരന്മാരും വിദേശികളും ശക്തമായ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് പുതുതായി കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണവും സ്ഥലങ്ങളും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു.

ജിദ്ദ 82, റിയാദ് 69, അല്‍ബാഹ 12, ബീഷ 8, നജ്‌റാന്‍ 8 , അബഹ 6, ഖത്തീഫ് 6, ദമ്മാം 6, ജിസാന്‍ 3, അല്‍ഖോബാര്‍ 2, ദഹ്‌റാന്‍ 2, മദീന 1 എന്നിങ്ങനെയാണ് പുതുതായി കൊറോണ വൈറസ് റിപ്പോര്‍ട്ട്‌ചെയ്തവര്‍.

ഇതോടെ സൗദിയില്‍ മൊത്തം കൊറോണ വൈറസ് ബാധിച്ചവര്‍ 767 എണ്ണവും അതില്‍ സുഖം പ്രാപിച്ചവര്‍ 28 എണ്ണവും മരണപ്പെട്ടത് ഒരെണ്ണവും ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.