കൊറോണയുടെ പശ്ചാതലത്തില്‍ സൗദിയില്‍ 21 ദിവസത്തേക്ക് രാത്രികാല കര്‍ഫ്യൂ

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് സൗദിയില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാജ്യത്ത് കോവിഡ് 19 രോഗികളുടെ എണ്ണം അഞ്ഞൂറിന് മുകളിലെത്തിയതാണ് കര്‍ഫ്യൂ പ്രഖ്യാപനത്തിന് അധികൃതര്‍ നിര്‍ബന്ധിതരായത്. അടുത്ത 21 ദിവസത്തേക്കാണ് കര്‍ഫ്യൂ. വൈകീട്ട് ഏഴ് മുതല്‍ രാവിലെ ആറ് വരെ 11 മണിക്കൂര്‍ സമയമാണ് കര്‍ഫ്യൂ. കര്‍ഫ്യൂ സമയത്ത് അവശ്യ സര്‍വീസ് ഒഴികെ മറ്റെല്ലാ സ്ഥാപനങ്ങളും അടച്ചിടണം. ഡോക്ടര്‍, ആശുപത്രി സേവനത്തിനൊഴികെ ജനങ്ങളും വാഹനങ്ങളും കര്‍ഫ്യൂ സമയത്ത് വീടിന് വെളിയില്‍ ഇറങ്ങരുതെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
കര്‍ഫ്യൂ സമയത്ത് ഇളവുള്ളത് ആരോഗ്യ മേഖലയില്‍ പ്രവൃത്തിക്കുന്നവര്‍, സുരക്ഷാ വിഭാഗം, സൈന്യം, അതോടൊപ്പം മാധ്യമങ്ങള്‍ എന്നിവര്‍ക്കുമാത്രമാണ്. കര്‍ഫ്യൂ പാലിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും.






