കൊറോണ രോഗം ഭേതമായി സൗദിയില്‍ രണ്ടാമതൊരാള്‍കൂടി ആശുപത്രിവിട്ടു

ജിദ്ദ: സൗദിയില്‍ കോവിഡ് 19 കൊറോണ വൈറസ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു ഒരാള്‍കൂടി രോഗമുക്തമായതായി സൗദി ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിച്ചു. സൗദി പൗരനാണ് രോഗമുക്തനായത്.
നേരത്തെ രോഗബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൗദി പൗരന്റെ പുതിയ ലേബ് പരിശോധനയില്‍ ഇദ്ദേഹം രോഗമുക്തമായതായി കണ്ടെത്തുകയായിരുന്നു. ഖത്തീഫിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാളാണ് രോഗമുക്തനായി ആശുപത്രി വിട്ടത്. നേരത്തെ മറ്റൊരു സൗദി പൗരനും രോഗമുക്തനായി ആശുപത്രിവിട്ടിരുന്നു.






