സൗദിയില്‍ കൊറോണ രോഗബാധിതരുടെ എണ്ണം 103

റിയാദ്: സൗദിയില്‍ പുതുതായി കൊറോണ ബാധിച്ച 17 പേരുടെ വിവരം കൂടി പുറത്തുവിട്ടു. അതോടെ മൊത്തം കൊറോണ ബാധിതരുടെ എണ്ണം ഇതുവരെ 103 ആയി.
ഇറാന്‍, ഇറ്റലി, യു.കെ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച 11 സൗദി പൗരന്‍മാരുടെ അടക്കമുള്ള രോഗബാധിതരുടെ പട്ടികയാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
നേരത്തെ രോഗം റിപ്പാര്‍ട്ട് ചെയ്തവരുമായി സമ്പര്‍ക്കത്തിലായ നാല് സ്വദേശികള്‍, ഒരു അമേരിക്കക്കാരന്‍ എന്നിവരും പുതുതായി കൊറോണ വൈറസ് ബാധിതരുടെ പട്ടികയിലുണ്ട്. യു.എ.ഇ വഴി ഫ്രോന്‍സിലേക്ക് യാത്രചെയ്ത ഒരു ഫ്രഞ്ച് പൗരപും കൊറോണവൈറസ് ബാധയേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിനിടെ ഫിലിപൈന്‍സിലെ സൗദി എംബസി മനില വിമാനത്താവളത്തില്‍നിന്നും 250 സൗദി പൗരന്‍മാരെ ഒഴിപ്പിച്ചു.






