കറന്‍സികള്‍ കൈകാര്യം ചെയ്യുമ്പോള്‍ വ്യക്തിപരമായ ശുചിത്വ നടപടികള്‍ പാലിക്കണം: സാമ

വിദേശ കറന്‍സിക അണുമുക്തമാക്കുന്നുണ്ടെന്ന് ‘സാമ’
റിയാദ്: വിദേശ രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്കുത്തുന്ന കറന്‍സികളും നാണയങ്ങളും പൂര്‍ണ്ണമായും അണുമുക്തമാക്കുന്നുണ്ടെന്ന് സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി (സാമ) വ്യക്തമാക്കി.
പേപ്പര്‍ കറന്‍സികള്‍, ലോഹ നാണയങ്ങള്‍ എന്നിവയെല്ലാം അണുമുക്തമാക്കുന്നുണ്ട്. ഒട്ടേറെ കൈകളിലൂടെ എത്തുന്ന കറന്‍സികളിലൂടെ കൊറോണ വൈറസിന്റെ വ്യാപനം ഉണ്ടാകുവാന്‍ സാധ്യത ഉണ്ട്.
കറന്‍സികള്‍ കൈകാര്യം ചെയ്യുമ്പോള്‍ വ്യക്തിപരമായ ശുചിത്വ നടപടികള്‍ പാലിക്കണം. കറന്‍സികള്‍ ഉപയോഗിച്ച കൈകള്‍ സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് വൃത്തിയാക്കണം. എന്തെങ്കിലും അസ്വാഭാവികമായ ലക്ഷണങ്ങള്‍ അനുഭവപ്പെടുമ്പോള്‍ അടുത്തുള്ള മെഡിക്കല്‍ സെന്ററുകളുമായി ഉടന്‍ ബന്ധപ്പെടണം. പരമാവധി ഇലക്രേ്ടാണിക് പേയ്‌മെന്റ് മെഷിനുകള്‍ ഉപയോഗിക്കണം.






