നാട്ടിലേക്കുമടങ്ങാത്ത ഉംറ തീര്ത്ഥാടകര് കോണ്സുലേറ്റുമായി ബന്ധപ്പെടണം

ജിദ്ദ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് ജാഗ്രതയുടെ ഭാഗമായി ഉംറ തീര്ഥാടനത്തിനു വിലക്കേര്പ്പെടുത്തുന്നതിനു മുമ്പായി സൗദിയില് എത്തിയ ഇന്ത്യക്കാര് നാട്ടിലേക്ക് മടങ്ങാന് ബാക്കിയുണ്ടെങ്കില് ഉംറ തീര്ത്ഥാടകര് ജിദ്ദ ഇന്ത്യന് കോണ്സുലേറ്റിന്റെ സഹായം തേടാമെന്ന് കോണ്സുലേറ്റ് അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് കോണ്സുലേറ്റ് ഇത് സംബന്ധമായ വിവരം ജിദ്ദയിലെ മാധ്യമ പ്രവര്ത്തകര്ക്ക് അയച്ചത്.
ഉംറ തീര്ഥാടനത്തിനു വിലക്കേര്പ്പെടുത്തിയതോടെ നാട്ടിലേക്കുമടങ്ങാന് ഇനിയും ഏതാനും ഉംറ തീര്ത്ഥാടകര് സൗദിയില് ബാക്കി ഉണ്ടാകുവാന് സാധ്യതയുണ്ട്.
ഉംറ തീര്ഥാടകര്ക്ക് എാട്ടിലേക്കു മടക്കയാത്രക്ക് വിമാന സര്വീസുമായി ബന്ധപ്പെട്ട സഹായത്തിന് ജിദ്ദ ഇന്ത്യന് കോണ്സുലേറ്റിന്റെ ഹെല്പ് ലൈന് നമ്പറായ 00966 554404023 ല് ബന്ധപ്പെടണമെന്ന് ജിദ്ദ ഇന്ത്യന് കോണ്സുലേറ്റ് അറിയിച്ചു. യാത്രയുമായി ബന്ധപ്പെട്ട സഹായങ്ങള്ക്ക് 24 മണിക്കൂറും ഹെല്പ് ലൈനുമായി ബന്ധപ്പെടാവുന്നതാണ്.






