സൗദിയില്‍ പുതുതായി 5 പേര്‍ക്കുകൂടി കൊറോണ കണ്ടെത്തിയതോടെ രോഗബാധിതര്‍ 20

ജിദ്ദ: സൗദിയില്‍ കോവിഡ് 19 രോഗ ബാധിതരുടെ എണ്ണം ഇരുപതായി. ഇന്നലെ വൈകീട്ട്  അഞ്ച് പേര്‍ക്ക് കൂടി സൗദി ആരോഗ്യ മന്ത്രാലയം രോഗബാധ സ്ഥിരീകരിച്ചതോടെയാണ് രോഗ ബാധിതരുടെ എണ്ണം കൂടിയത്. സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലാണ് ഇന്നലെ ഏറെ വൈകി നാലു കേസുകള്‍ റിപ്പോര്‍ട്ട്‌ചെയ്തത്. ഇതില്‍ മൂന്നു പേര്‍ നേരത്തെ ഇറാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നും മടങ്ങിയെത്തിയശേഷം നിരീക്ഷണത്തിലായിരുന്നവരാണ്.  അതേസമയം ഒരാള്‍ മക്കയിലാണ് ചികിത്സയിലുള്ളത്. ഈജിപ്ഷ്യന്‍ പൗരനാണ് മക്കയില്‍ ചികിത്സയിലുള്ളത്. ഇയാള്‍ അടുത്തിടെ ഈജിപ്ത്തില്‍നിന്നെത്തിയ ആളാണ്.