കോവിഡ് 19 കൊറോണ: മലപ്പുറം സ്വദേശി സൗദിയില്‍ നിരീക്ഷണത്തില്‍

ആദ്യ ടെസ്റ്റില്‍ വൈറസ്ബാധ ഇല്ലെന്ന് റിസള്‍ട്ട്.
ഇയാള്‍ കിഴക്കന്‍ യൂറോപ്പില്‍ വിനോദയാത്ര നടത്തിയിരുന്നു.

റിയാദ്: മലപ്പുറം (ടൗണ്‍) സ്വദേശി സൗദി അറേബ്യയില്‍ കൊറോണ വൈറസ് പരിശോധനക്കായി നിരീക്ഷണത്തില്‍. യൂറോപ്പില്‍നിന്നു വിനോദയാത്ര കഴിഞ്ഞ് സൗദിയിലെത്തിയ ഇയാളെ സൗദി ആരോഗ്യ മന്ത്രാലയം പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കയാണ്. സാമ്പിള്‍ സ്രവ പരിശോധനയില്‍ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും നിരീക്ഷണത്തിനായി മാറ്റിയിരിക്കയാണ്.

കൊറോണ ബാധിത രാജ്യങ്ങളില്‍നിന്നും എത്തുന്നവരെ രോഗബാധ ഉണ്ടായാലും ഇല്ലെങ്കിലും 14 ദിവസം നിരീക്ഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇയാളെ അധികൃതര്‍ നിരീക്ഷണത്തിനു വിധേയമാക്കിയിട്ടുള്ളത്.