മിന്നല്‍ പണിമുടക്ക് നടത്തിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നു

തിരുവനന്തപുരം: ഇന്നലെ മിന്നല്‍ പണിമുടക്ക് നടത്തിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കും. നടുറോഡില്‍ ബസ് നിര്‍ത്തിയിട്ട ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് റദ്ദാക്കും.
നടപടി എടുക്കേണ്ട കെഎസ്ആര്‍ടിസി ജീവനക്കാരുടെ പട്ടിക പൊലീസ് ഗതാഗത കമ്മീഷണര്‍ക്കു കൈമാറി. 50 ബസുകളിലെ ജീവനക്കാര്‍ കുറ്റക്കാരാണെന്നാണ് കണ്ടെത്തല്‍. കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി ഉണ്ടാകും.
ജീവനക്കാരുടെ സമരത്തെത്തുടര്‍ന്ന് ബസുകള്‍ നടുറോഡില്‍ നിര്‍ത്തിയിട്ട് മണിക്കൂറുകളോളം സമരം നടത്തിയിട്ടും സര്‍ക്കാര്‍ നടപടി വൈകിയതായി വിമര്‍ശനം ഉയര്‍ന്നിരുന്നു.






