സൗദിയില്‍ രണ്ടാമത്തെ കൊറോണ വൈറസ് കേസും റിപ്പോര്‍ട്ട്‌ചെയ്തു

റിയാദ്: രാജ്യത്ത് രണ്ടാമത് ഒരാള്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി സൗദിആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇറാനില്‍ നിന്ന് ബഹ്‌റൈന്‍ വഴി വന്ന സൗദി പൗരനാണ് രോഗി. ഔദ്യോഗീക കണക്കുപ്രകാരം 92 ഓളം പേര്‍ കൊറോണ മൂലം മരിച്ച ഇറാന്‍ സന്ദര്‍ശിച്ച വിവരം രോഗി വളിപ്പെടുത്തിയിരുന്നില്ല.
തിങ്കളാഴ്ച സൗദിയില്‍ ആദ്യ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വ്യക്തിയുടെ കൂടെയായിരുന്നു രണ്ടാമത് രോഗം കണ്ടെത്തിയ വ്യക്തി സഞ്ചരിച്ചിരുന്നത്.
രോഗിയെ ആശുപത്രിയില്‍ ചികിസക്കായി പ്രവേശിപ്പിച്ചിരിക്കയാണ്. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരേയും കൊറോണ വൈറസ് പരിശോധനക്കും പരീക്ഷണത്തിനും വിധേയമാക്കുന്നതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണ വെറസുമായി ബന്ധപ്പെട്ട് സംശയമുള്ളവര്‍ 937 എന്ന നമ്പറിലേക്ക് വിളിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.






