ജഗന്നാഥ ക്ഷേത്ര മഹോത്സവം 6 ന് ആരംഭിക്കും

തലശ്ശേരി: തലശ്ശേരി ജഗന്നാഥ ക്ഷേത്ര മഹോത്സവം 6 മുതൽ 13 വരെ നടക്കും. 6 ന് രാത്രി 11.25 ന് ബ്രഹ്മശ്രീ പറവൂർ രാകേഷ് തന്ത്രികളുടെ കാർമ്മികത്വത്തിൽ കൊടിയേറ്റം. തുടർന്ന് കരിമരുന്ന് പ്രയോഗവും എഴുന്നള്ളത്തും. രണ്ടാം ദിവസം രാത്രി 7 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. എം. എൽ. എ എ എൻ. ഷംസീർ അധ്യക്ഷത വഹിക്കും. സ്വാമി ശിവബോധാനന്ദ അനുഗ്രഹ ഭാഷണം നടത്തും.
വയനാട് ജില്ല ജഡ്ജ് ബൈജു പ്രസംഗിക്കും. രാത്രി 9 ന് എഴുന്നള്ളത്ത്. 9.30 ന് ഫോക്ക് ലോർ അക്കാദമി നയിക്കുന്ന സംഗീതരാവ്. 8 ന് രാത്രി 7 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും. നഗരസഭ അധ്യക്ഷൻ സി. കെ രമേശൻ അധ്യക്ഷത വഹിക്കും. ജില്ല സെഷൻസ് ജഡ്ജ് ടി. ഇന്ദിര മുഖ്യാതിഥിയായിരിക്കും. സ്വാമി ധർമ്മചൈതന്യ അനുഗ്രഹ ഭാഷണവും ശുഭ ശ്രീകുമാർ പ്രഭാഷണവും നടത്തും. രാത്രി 9 ന് എഴുന്നള്ളത്ത് തുടർന്ന് 9.30 ന് കോമടി ഉത്സവരാവ്.. 9 ന് രാത്രി 7 ന് നടക്കുന്ന സാംസ്കാരിക സമ്മേ ഇനം പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. ജ്ഞാനോദയയോഗം പ്രസിഡണ്ട് അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിക്കും. കെ. ആർ. ബാലൻ മുഖ്യാതിഥിയായിരിക്കും. തിരുവനന്തപുരം പാളയം പള്ളി ഇമാം ശുഹൈബ് മൗലവി അനുഗ്രഹ ഭാഷണം നടത്തും.
രാത്രി 9 ന് എഴുന്നള്ളത്ത് തുടർന്ന് ബാവുൾ -ഹാർ സംഗീതരാവ്. 10 ന് രാത്രി 7 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് ജേക്കബ് ഉദ്ഘാടനം uചെയ്യും . അരയാക്കണ്ടി സന്തോഷ്
അധ്യക്ഷത വഹിക്കും. അഭിലാഷ് മുഖ്യാതിഥിയായിരിക്കും. ശിവഗിരി മം വിശാലാനന്ദ സ്വാമികൾ അനുഗ്രഹ ഭാഷണവും . ബിജു പുളിക്കത്ത് മുഖ്യ പ്രഭാഷണം നടത്തും. രാത്രി 8.30 ന് മോതിരം വെച്ച് തൊഴൽ , 9 ന് എഴുന്നള്ളത്ത് . 9.30 ഒഡീസി നൃത്തനൃത്യയങ്ങൾ. 11 ന് രാത്രി 7 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം കവി എസ് രമേശൻ ഉദ്ഘാടനം ചെയ്യും. അഡ്വ. കെ. അജിത്ത് കുമാർ അധ്യക്ഷനാവും. ഉത്തര മേഖല ഡി. ഐ . ജി കെ. സേതുരാമൻ ഐ. പി. എസ് മുഖ്യാതിഥിയായിരിക്കും. ഗുരുദർശന രഘന പ്രസംഗിക്കും. 9 ന് എഴുന്നള്ളത്ത് . തു
ടർന്ന് 9.30 ” നാടകം ” താടക ” 12 ന് രാത്രി 7 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ബാലാവകാശ കമ്മീഷൻ ചെയർമാൻ പി. സുരേഷ് ഉദ്ഘാടനം ചെയ്യും. ഗോകുലം ഗോപാലൻ അധ്യക്ഷത വഹിക്കും. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. കെ. ബി. മോഹൻ ദാസ് മുഖ്യ തിഥിയായിരിക്കും. ഗുരുപ്രസാദ് സ്വാമികൾ അനുഗ്രഹ ഭാഷണം നടത്തും. പോലീസ് ഐ. ജി പി. വിജയൻ ഐ. പി. എന്ന് വിശിഷ്ഠാതിഥിയാവും. രാത്രി 8.30 ന് മോതിരം വെച്ച് തൊഴൽ, 10 ന് ഗാനമേള. 11 ന് പള്ളിവേട്ട എഴുന്നള്ളത്ത് . തുടർന്ന് കരിമരുന്ന് പ്രയോഗം. 13 ന് ഗുരുദേവ വിഗ്രഹ പ്രതിഷ്ഠദിനം കാലത്ത് 7.30 ന് ഗുരുപൂജ, 10. ന് പുഷ്പമാല ചാർത്തൽ, സമുഹപ്രാർത്ഥന, ഉച്ച 12 ന് പ്രസാദ ഊട്ട്, വൈകിട്ട് 6.30 ന് ആറാട്ടെഴുന്നള്ളത്ത് . 7.30 ന് ഗുരുദേവ ചരിത്രം അറിവിലേക്കൊരു ചുവട് . രാത്രി 8 ന് ഗാനമേള, രാത്രി 11.25 ന് കൊടിയിറക്കൽ, കരിമരുന്നു പ്രയോഗത്തോട് കൂടി 8 ദിവസം നീണ്ടു നിൽക്കുന്ന ക്ഷേത്ര മഹോത്സവത്തിന് സമാപനം കുറിക്കും. പരിപാടികൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ ജ്ഞാനോദയയോഗം പ്രസിഡണ്ട് അഡ്വ. കെ. സത്യൻ, അഡ്വ. കെ. അജിത്ത് കുമാർ, രവീന്ദ്രൻ പൊയിലൂർ , സി. ഗോപാലൻ എന്നിവർ പങ്കെടുത്തു






