കണ്ണൂരിൽ റിമാൻറ് പ്രതി രക്ഷപ്പെട്ടു

കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുവന്ന റിമാൻ്റ് പ്രതി പൊലീസുകാരുടെ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെട്ടു. കണ്ണൂർ സെൻട്രൽ ജയിലിലെ റിമാൻ്റ് പ്രതിയായിരുന്ന കോഴിക്കോട് വളയം സ്വദേശി രാജൻ ആണ് രക്ഷപ്പെട്ടത്. ഭാര്യയെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് രാജൻ. പ്രതി രക്ഷപെട്ടതറിഞ്ഞ് ജില്ലയിലുടനീളം വ്യാപക തിരച്ചിൽ നടക്കുന്നുണ്ട്.