ജെ.ഡി.സി.സി അസീസിയ ഏരിയാ കമ്മിറ്റി നിലവില്‍ വന്നു

ജിദ്ദ: ജിദ്ദയിലെ മലയാളി സമൂഹത്തിനിടയില്‍ മത സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യമായ ജിദ്ദ ദഅവാ കോഓര്‍ഡിനേഷന്‍ കമ്മിറ്റി(ജെ.ഡി.സി.സി)യുടെ കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അസീസിയ-മകറോണ ഏരിയാ കമ്മിറ്റിയുടെ 2020 – 2022 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി ചുമതലയേറ്റു. ഷറഫിയ്യ അനസ് ബിന്‍ മാലിക് സെന്റെില്‍ ചേര്‍ന്ന പ്രവര്‍ത്തക സംഗമത്തില്‍ മുഹമ്മദ് റഫീഖ് സുല്ലമി ഉല്‍ബോധനം നടത്തി.

മുഹമ്മദ് റിയാസ് (പ്രസിഡണ്ട്) ഹുസൈന്‍ ജമാല്‍ ചുങ്കത്തറ, അബ്ദുല്‍ ഗഫൂര്‍ പി.ടി. (വൈസ് പ്രസിഡണ്ട്), ബദറുദ്ദീന്‍ കണ്ണൂര്‍ (ജനറല്‍ സെക്രട്ടറി), ഹാരിസ് തറയില്‍, റഈസ് കൊന്നാലത്ത് (ജോയിന്റ് സെക്രട്ടറി), അബ്ദുല്‍ ജബ്ബാര്‍ (ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. സെന്‍ട്രല്‍ കമ്മിറ്റി കൗണ്‍സില്‍ മെമ്പര്‍മാരായി സുനീര്‍ പുളിക്കല്‍, അബ്ദുല്‍ അസീസ് സുല്ലമി, അസൈനാര്‍ സ്രാമ്പിക്കല്‍ എന്നിവരെയും തെരഞ്ഞെടുത്തു.
ബുഷൈര്‍ കൊല്ലത്തൊടി (കണ്‍വീനര്‍, പീസ് റേഡിയോ), ഇഖ്ബാല്‍ (കണ്‍വീനര്‍, വിസ്ഡം റൂട്‌സ്), അബ്ദുല്‍ റസാഖ് എ.എം., അനസ്, ജാനിസാര്‍ അക്തര്‍, (പ്രവര്‍ത്തക സമിതി) എന്നിവരാണ് മറ്റ് അംഗങ്ങള്‍.

സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ജമാല്‍ വാഴക്കാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹാരിസ് തറയില്‍ സ്വാഗതവും അബ്ദുല്‍ ജബ്ബാര്‍ നന്ദിയും പറഞ്ഞു.