മനുഷ്യ സൗഹാര്‍ദ്ദത്തിന് ആഹ്വാനം നല്‍കി ‘പൂങ്ങോട് പ്രവാസി കൂട്ടായ്മ’

ജിദ്ദ: മതേതര ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും തകര്‍ക്കാന്‍ ഡല്‍ഹി കലാപം പോലുള്ള ആസൂത്രിത ആക്രമങ്ങള്‍ക്കും വര്‍ഗീയ പ്രചാരങ്ങള്‍ക്കുമെതിരെ ജാഗ്രത പുലര്‍ത്തണമെന്നു ആഹ്വനം ചെയ്തുകൊണ്ട് പൂങ്ങോട് പ്രവാസി കൂട്ടായ്മയുടെ വാര്‍ഷിക സംഗമം സമാപിച്ചു.
ഗ്രാമ പ്രദേശങ്ങളിലും മറ്റും മത സൗഹാര്‍ദ്ദത്തിനും മനുഷ്യ സൗഹാര്‍ദ്ദത്തിനും ഊന്നല്‍ നല്‍കുന്ന പരിപാടികള്‍ സംഘടിപ്പിക്കും. മനുഷ്യ മനസ്സുകളിലെ ഭയ വിഹ്വലതകള്‍ അകറ്റി ഏകോദര സഹോദരങ്ങളായി ജീവിക്കാനും പരസ്പര സ്‌നേഹവും സൗഹാര്‍ദ്ദവും കാരുണ്ണ്യവും വളര്‍ത്തിയെടുക്കാനും ആഹ്വനം ചെയ്തുകൊണ്ടുകൂടിയാണ് പൂങ്ങോട് പ്രവാസി കൂട്ടായ്മയുടെ വാര്‍ഷിക സംഗമം സമാപിച്ചത്.
ഇമ്പാല ഗ്രൂപ് എം ഡി യും കൂട്ടായ്മ പ്രസിഡണ്ടുമായ വി. പി. ഷിയാസ് വാര്‍ഷിക സംഗമം ഉദ്ഘാടനം ചെയ്തു.

പി.എം.എ. ഖാദര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അലിബേബി വി.പി( ജെ എന്‍ എച്), അബ്ദുല്ല കോയ സഅദി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. മുന്‍ സെക്രട്ടറി നൂര്‍ പൂങ്ങോട് മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി കെ. മുരളീധരന്‍ സ്വാഗതമാസശംസിച്ചു.
ഇന്ത്യന്‍ ഭരണഘടനയുടെ പ്രസക്തിയും അതിന്റെ സംരക്ഷണവും പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താന്‍ ഭരണഘടനയുടെ ആമുഖം വായിച്ചു പ്രതിജ്ഞ ചെയ്തു കൊണ്ടും ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചന മൗനം നടത്തിയുമാരംഭിച്ച പരിപാടിയില്‍ മതേതര ഇന്ത്യ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കബീര്‍ കൊണ്ടോട്ടി ക്‌ളാസെടുത്തു.
എന്‍. നാസര്‍, പി.അന്‍വര്‍, സലാം സോഫിറ്റല്‍, മൂച്ചിക്കല്‍ അബൂബക്കര്‍, ശിഹാബ് മൂച്ചിക്കല്‍, നൗഫല്‍ എം. കെ, ജാഫര്‍ വി.പി, വിനോദ് പുളിയംങ്കല്ല്, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അബദുല്ല അന്‍സാരി പൂങ്ങോട്, മൂസക്കുട്ടി പൂളക്കല്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.






