കൊറോണ വൈറസ്: ഉംറ വിസയുടെ പണം തിരിച്ചുലഭിക്കുന്നതിന് സംവിധാന മൊരുക്കി മന്ത്രാലയം

മക്ക: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദി അറേബ്യയിലേക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതിന് പിറകെ വിസയുടെയും ഉംറ സേവനങ്ങളുടെയും പണം തിരിച്ചുനല്‍കുന്നതിനുള്ള ഇലക്‌ട്രോണിക് സംവിധാനം ഏര്‍പ്പെടുത്തിയതായി ഹജജ് ഉംറ മന്ത്രാലയം അറിയിച്ചു. തീര്‍ത്ഥാടകരുടെ രാജ്യങ്ങളിലെ പ്രാദേശിക ഉംറ ഏജന്റുമാരിലൂടെയാണ് പണം തിരിച്ചുലഭിക്കുക.
ഉംറ വിസ, ഉംറ സേവനം എന്നിവയുടെ പണം തിരിച്ചു ലഭിക്കാന്‍ അതത് രാജ്യങ്ങളിലെ പ്രാദേശിക ഉംറ ഏജന്റുമാരുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 00966920002814 എന്ന നമ്പറിലോ mohcc@haj.gov.sa എന്ന ഇമെയില്‍ വഴിയോ ബന്ധപ്പെടാവുന്നതാണ്.






