ഒരു വര്‍ഷം പിന്നിട്ട് ബലാകോട്ട് മിന്നല്‍ ആക്രമണം

ഓപ്പറേഷന്‍ ബന്ദറിലൂടെ വ്യോമസേന നടത്തിയത് അതിര്‍ത്തികടന്നുള്ള ചരിത്രത്തിലെ രണ്ടാം ആക്രമണം
ധീരതയുടെ പ്രതീകമായി അഭിനന്ദന്‍ വര്‍ധമാന്‍
ന്യൂഡല്‍ഹി: പാകിസ്താനും ഇസ്‌ലാമിക ഭീകരന്മാരും പുല്‍വാമയില്‍ നടത്തിയ കൂട്ടക്കൊലക്ക് തിരിച്ചടിയായി ഇന്ത്യ നടത്തിയ ബലാകോട്ട് വ്യോമാക്രമണത്തിന് ഇന്ന് ഒരു വയസ്സ്. 2019 ഫെബ്രുവരി 26ന് വെളുപ്പിനാണ് ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തികടന്ന് ഭീകരന്മാരുടെ പരിശീലനകേന്ദ്രങ്ങള്‍ തകര്‍ത്തത്. ശത്രു എവിടെപ്പോയി ഒളിച്ചാലും അവരുടെ താവളവും ഭീകരതയുടെ പ്രഭവകേന്ദ്രവുമടക്കം തകര്‍ക്കും എന്ന ശക്തമായ താക്കീതാണ് ഇന്ത്യന്‍ സേന നടത്തിയതെന്ന് അന്നത്തെ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ധനോവ പറഞ്ഞു.
ഇതുവരെ നമ്മള്‍ നടത്തിയ എല്ലാത്തരം തിരിച്ചടികള്‍ക്കുനിന്നും തികച്ചും വ്യത്യസ്തവും അപ്രതീക്ഷിതവുമായിരുന്നു ബലാകോട്ടില്‍ നടന്നത്. പാകിസ്ഥാനെ ഏറെ അമ്പരിപ്പിക്കുകയും അതിനേക്കാളുപരി ലോകരാഷ്ട്രങ്ങള്‍ പോലും ഇന്ത്യയുടെ ആക്രമണം കണ്ട് അതിശയിക്കുകയും ചെയ്ത ഒന്നായി ബലാകോട്ട് മാറി. പാകിസ്താന്‍ സൈന്യം നേരിട്ട് ഇന്ത്യക്കെതിരെ ഭീകരന്മാരെ പരിശീലിപ്പിക്കുന്നു എന്ന സത്യം സ്ഥാപിക്കാനും ബലാകോട്ട് അക്രമണത്തിലൂടെ സാധിച്ചതാണ് ഏറ്റവും വലിയ നയതന്ത്രനേട്ടമായിമാറിയത്. തെരഞ്ഞെടുപ്പിന് മുന്‍പ് നടന്ന ആക്രണമായിട്ടുപോലും അതിനെ തുടര്‍ന്ന് ഒരു തെരഞ്ഞെടുപ്പ് സ്ഥലത്തോ അതിര്‍ത്തിയിലോ ഭീകരാക്രമണം നടത്താന്‍ പോയിട്ട് നുഴഞ്ഞുകയറാന്‍ പോലും പറ്റാത്ത വിധം പാകിസ്താന്‍ ഭയപ്പെട്ടുവെന്ന് മുന്‍ സൈനിക മേധാവികളടക്കം സൂചിപ്പിക്കുന്നു. 1971ലെ പാകിസ്താനെതിരായ യുദ്ധത്തിന് ശേഷം ആദ്യമായി ഒരു രാജ്യാന്തര അതിര്‍ത്തി കടന്നുള്ള ആക്രമണമാണ് ബലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസന നടത്തിയത്.






