മൂന്നിയൂര്‍ സ്വദേശി കല്ലാക്കല്‍ നാസര്‍ ജിദ്ദയില്‍ മരണപ്പെട്ടു

ജിദ്ദ: മൂന്നിയൂര്‍ കുണ്ടുകാവ് സ്വദേശി പരേതനായ കല്ലാക്കല്‍ മുഹമ്മദിന്റെ മകന്‍ കല്ലാക്കല്‍ നാസര്‍(49) ജിദ്ദയില്‍ മരണപ്പെട്ടു. ലിവറിന് ന്യുമോണിയ ബാധിച്ചു കഴിഞ്ഞ ദിവസം ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം രാത്രി ഒമ്പതരയോടെ മരണപ്പെടുകയായിരുന്നു.
13 വര്‍ഷത്തോളമായി റാബിഗിലെ ഒരു ഗോഡൗണില്‍ ജോലിചെയ്യുകയായിരുന്ന നാസര്‍ പത്ത് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ നിന്നെത്തിയത്. അടുത്ത മാസത്തോടെ ഇഖാമയുടെ കാലാവധി അവസാനിക്കുന്നതിനാല്‍ ഫൈനല്‍ എക്ക്‌സിറ്റില്‍ നാട്ടില്‍ പോകുവാനുള്ള ഒരുക്കത്തിലായിരുന്നു.
നാസറിന്റെ ജേഷ്ട സഹോദരന്‍ കല്ലാക്കല്‍ അസീസ്, ഭാര്യാ സഹോദരന്‍ എടപ്പറ്റ അശ്‌റഫ് എന്നിവര്‍ ജിദ്ദയിലുണ്ട്.
ശംസാദയാണ് നാസറിന്റെ ഭാര്യ, നൗഷാദ്, റബീഅ, ഫാത്തിമ റിഫ, ശമ്മാസ് എന്നിവര്‍ മക്കളാണ്. മൃതദേഹം ജിദ്ദയില്‍ ഖബറടക്കുവാനുള്ള ഒരുക്കത്തിലാണ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ഐസിഎഫ് മര്‍കസ് പ്രവര്‍ത്തകരായ അബ്ബാസ് ചെങ്ങാനി, ബാവ ഹാജി കൂമണ്ണ, ബഷീര്‍ നൂറാനി, അഷ്‌റഫ് കൊടിയത്തൂര്‍ എന്നിവര്‍ രംഗത്തുണ്ട്.






