പ്രവാസി ബാര്‍ബേര്‍സ് കൂട്ടായ്മ വാര്‍ഷിക ആഘോഷവും ആദരിക്കല്‍ ചടങ്ങും ഫെബ്രുവരി 17 തിങ്കളാഴ്ച

ജിദ്ദ: ജിദ്ദയിലെയും തൊട്ടടുത്ത പ്രദേശങ്ങളിലെയും മലയാളികളായ ബാര്‍ബര്‍ തൊഴിലാളികളുടെ സൗഹൃദ കൂട്ടായ്മയായ ‘പ്രവാസി ബാര്‍ബേര്‍സ് കൂട്ടായ്മ’യുടെ വാര്‍ഷിക ആഘോഷവും ആദരിക്കല്‍ ചടങ്ങും ഫെബ്രുവരി 17 തിങ്കളാഴ്ച വൈകീട്ട് നാലുമണിക്ക് അല്‍ ദുര്‍റ വില്ലയില്‍ നടത്തുമെന്ന് കഴിഞ്ഞ ദിവസം ജിദ്ദയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മെഹ്ബൂബ മ്യൂസിക്കല്‍ നൈറ്റം, ഫുട്‌ബോള്‍, ഷൂട്ടൗട്ട്, മുങ്ങല്‍, വടംവലി, ക്വിസ്സ് തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഹംറീന കൈസര്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച നൗഷാദ് മമ്പാട്, ഷോളി സിസ്റ്റര്‍, പ്രവാസി ബാര്‍ബേര്‍സ് കൂട്ടായ്മ സ്ഥാപകന്‍ സി.എന്‍ ബഷീര്‍ എന്നിവരെ ആദരിക്കും.
അംഗങ്ങളുടെ ക്ഷേമ കാര്യങ്ങള്‍ക്ക് സംഘടന വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് പടപ്പാക്കി വരുന്നതായി ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ പ്രവാസി ബാര്‍ബേര്‍സ് കൂട്ടായ്മ സെക്രട്ടറി മുസമ്മില്‍, പ്രസിഡന്റ് മുസ്തഫ കോട്ടയില്‍, കണ്‍വീനര്‍ സുബൈര്‍ വള്ളുവമ്പ്രം, ബാദുഷ ഇ.കെ എന്നിവര്‍ സംബന്ധിച്ചു.






