നിർമ്മാണ തൊഴിലാളി ക്ഷേമനിധി സംരക്ഷണം വാഹന ജാഥ: ഫിബ്രവരി 13ന് ആരംഭിക്കും

തലശ്ശേരി: ബിൽഡിംഗ് ആന്റ് റോഡ് വർക്കേർസ് ഫെഡറേഷൻ (ഐ. എൻ. ടി. യു .സി) സംസ്ഥാന പ്രസിഡണ്ട് പി. എം മുഹമ്മദ് ഹനീഫ നയിക്കുന്ന നിർമ്മാണ തൊഴിലാളി ക്ഷേമനിധി സംരക്ഷണം വാഹന ജാഥ ഫിബ്രവരി 13ന് ആരംഭിക്കുമെന്ന് ജില്ല ജനറൽ സെക്രട്ടറി പി. അജയകുമാർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
14 ന് വൈകിട്ട് 4 മണിക്ക് തലശ്ശേരി പഴയ സ്റ്റാന്റിൽ നടക്കുന്ന സമാപന സമ്മേളനം കെ. പി. സി. സി എ ക്ലിക്യുട്ടീവ് അംഗം മമ്പറം ദിവാകരൻ ഉദ്‌ഘാടനം ചെയ്യും. വാർത്ത സമ്മേളനത്തിൽ കെ. ശിവദാസൻ, വി. കെ. വി റഹിം, അനസ് ചാലിൽ, നടമ്മൽ രാജൻ എന്നിവരും പങ്കെടുത്തു.






