സമര മുറകള്‍ക്ക് മുന്നില്‍ മുട്ട് മടക്കാത്ത ഭരണകൂടങ്ങളില്ല: ജസ്റ്റിസ് കമാല്‍ പാഷ

മക്ക: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ത്യന്‍ ജനത ആഗോള തലത്തില്‍ നടത്തി വരുന്ന സമരം വിജയത്തിലെത്തുമെന്നും, ലോക ചരിത്രത്തില്‍ സമരമുറകള്‍ക്ക് മുമ്പില്‍ മുട്ട് മടക്കാത്ത ഭരണകൂടങ്ങളില്ലെന്നും കേരള ഹൈകോടതി മുന്‍ ജഡ്ജി ബി. കെമാല്‍ പാഷ. മക്ക പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച സി.എ.എ. എന്‍.ആര്‍.സി വിശദീകരണ യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പൗരത്വ നിയമം മുസ്‌ലിം സമൂഹത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും, മറ്റു സമൂഹത്തെയും ബാധിക്കുന്ന അപകടമാണ് ഈ നിയമത്തില്‍ പതിയിരിക്കുന്നെതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതര സമുദായങ്ങളെ പ്രീണിപ്പിച്ചു കൂടെ നിര്‍ത്താന്‍ വേണ്ടി മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമം കൊണ്ടുവന്നിട്ടുള്ളതെന്നും, ഭരണകൂടം തന്നെ ഇത് പിന്‍വലിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ട് ആക്ട് അനുസരിച്ച് ഇന്ത്യന്‍ പൗരന് മാത്രമേ പാസ്സ്‌പോര്‍ട്ട് കൊടുക്കാന്‍ കഴിയുകയുള്ളു. ഇതൊന്നും മനസ്സിലാക്കാതെയാണ് പാസ്സ്‌പോര്‍ട്ട് പൗരത്വത്തിനുള്ള രേഖയല്ലെന്നു മോഡി സര്‍ക്കാര്‍ പറയുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഒരു കാഴ്ചക്കാരന്റെ പങ്കു പോലും വഹിക്കാത്തവര്‍ ഇന്ത്യ ഭരിക്കുന്നതിനാലാനാണ് ഇന്ത്യന്‍ ജനത ഇത്ര കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്(ഐ.എല്‍.പി) നടപ്പിലാക്കുന്നതോടെ ഇന്ത്യയില്‍ എവിടെയും സഞ്ചരിക്കുവാനുള്ള ഇന്ത്യന്‍ പൗരന്മാരുടെ സ്വതന്ത്രം ഹനിച്ചുകൊണ്ടു ഇന്ത്യയെ വിഭജിക്കുകയാണെന്നും, ഇത് ചില സംസ്ഥാനങ്ങളില്‍ നടപ്പിലാക്കി കഴിഞ്ഞെന്നും അദ്ദേഹം സദസ്സിനെ ഓര്‍മിപ്പിച്ചു.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സദസ്സ്യരുടെ സംശയങ്ങള്‍ക്ക് ബി. കെമാല്‍ പാഷ മറുപടി നല്‍കി. മക്കയിലെ വിവിധ രാഷ്ട്രീയ, മത, സാംസ്‌കാരിക, സന്നദ്ധ സംഘടനകളുടെ സാന്നിധ്യത്തില്‍ ബി. കെമാല്‍ പാഷക്ക് മൊമെന്‍േറാ നല്‍കി ആദരിച്ചു.
ടി.പി അഹമ്മദ് കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഷാനിയാസ് കുന്നിക്കോട് സ്വാഗതവും, എ.പി. കുഞ്ഞാലി ഹാജി ആശംസയും, ഷാഫി ബാഖവി നന്ദിയും ആശംസിച്ചു. സലീഫ് മുഹമ്മദ് സിയാദിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടി ദേശീയ ഗാനത്തോടെ അവസാനിച്ചു.
ഷാജി ചുനക്കര(ഒ.ഐ.സി.സി), ബഷീര്‍ മാമാങ്കര (ഇസ്‌ലാഹി സെന്റെര്‍), യൂസഫ് അബ്ദുല്‍ ഖാദര്‍ (ഫോക്കസ്), അസ്‌ലം (എ.ജെ.ഡബ്‌ളിയു.എ), ഹുസൈന്‍ (ആശ്രയ തീരം), അബ്ദുല്‍ ഹക്കീം ആലപ്പുഴ (തനിമ), ഫായിസ് കുറ്റിപ്പുറം (യൂത്ത് ഇന്ത്യ), നാസര്‍ കിന്‍സാര(കെ.എം.സി.സി), അസീം അഷ്‌റഫ് (മക്ക ദഅവ സെന്റര്‍), അഡ്വ: ഫാറൂഖ് മരിക്കാര്‍(പ്രവാസി), യഹ്‌യ ആസഫലി(കെ.എ.എം.സി), ഉസ്മാന്‍ കുറുകത്താണി(ഐ.സി.എഫ്), മുഹമ്മദ് മേലാറ്റൂര്‍ (നവോദയ), നൗഷാദ് മാരിയാട് (ഐ.എം.സി.സി), മുഹമ്മദ് നിജ(ഐ.എസ്.എഫ്), സ്വാലിഹ് (ഐ.എഫ്.എഫ്), ശമീല്‍ ചേന്ദമംഗല്ലുര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.





