മാതാപുഴ സ്വദേശി യാമ്പുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മലപ്പുറം ജില്ലയിലെ ചേളാരിക്കടുത്ത് മാതാപുഴ ചെനക്കലങ്ങാടിയിലെ മങ്ങാട്ട് കുട്ടിവാവ ഹാജിയുടെ മകന്‍ മങ്ങാട്ട് ഹംസ(55) സൗദിയിലെ യാമ്പുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.

നേരത്തെ ജിദ്ദയില്‍ സ്വന്തമായി വാച്ച് കച്ചവടവുമായി ബന്ധപ്പെട്ട ജോലിയിലായിരുന്നു. പിന്നീട് കുറച്ചുനാളായി യാമ്പുവിലെ ഒരു കമ്പനിയില്‍ ജോലിചെയ്ത് വരികയായിരുന്നു. അസുഖത്തെ തുടര്‍ന്ന് ആഞ്ചിയോപ്‌ളാസ്റ്റി ചെയ്ത് നാട്ടില്‍നിന്നും വന്ന് 3 വര്‍ഷമായി.

ഭാര്യ റുബീന, മക്കള്‍: മുഹമ്മദ് നിഹാല്‍(ഐ.ടി), നാസില്‍ ബീരാന്‍( +2 വിദ്യാര്‍ത്ഥി), ഫാത്തിമ ഹിബ (9 വയസ്സ്). മാതാവ്: മലയില്‍ ഫാത്തിമ.

20 വര്‍ഷത്തിലധികമായി സൗദിയില്‍. ബന്ധുക്കളുടെ ആവശ്യപ്രകാരം മൃതദേഹം നാട്ടില്‍കൊണ്ടുപോയി സംസ്‌ക്കരിക്കുവാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു.