സൗദിയിലെ സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം തിര്‍ത്തലാക്കല്‍; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത ശരിയല്ലെന്ന് മന്ത്രാലയം.

ജിദ്ദ: സൗദിയല്‍ നിലവിലുള്ള സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം നര്‍ത്തലാക്കുവാന്‍ ആലോചിക്കുന്നുവെന്ന തീതിയില്‍ സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ പത്രങ്ങളിലും പ്രചരിക്കുന്ന വാര്‍ത്ത സൗദി തൊഴില്‍ സാമൂഹിക മന്ത്രാലയം നിഷേധിച്ചു. വിദേശ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് നിര്‍ത്തലാക്കുന്നതുമായി ബന്ധപ്പെട്ട് തൊഴില്‍ സാമൂഹിക മന്ത്രാലയം പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. തൊഴില്‍ വിപണിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ മന്ത്രാലയം ഔദ്യോഗികമായി അറിയിക്കും.

തൊഴിലും തൊഴില്‍ വിപണിയുമായും ബന്ധപ്പെട്ട് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒരു പ്രസ്താവനയും മന്ത്രാലയം ഇറക്കിയിട്ടില്ലെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

തൊഴില്‍ കമ്പോളത്തെ ബാധിക്കുന്ന തീരുമാനങ്ങള്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായും വ്യവസായ മേഖലയുമായും മന്ത്രാലയം പങ്കിടും. തീരുമാനങ്ങള്‍ ദൗദ്യോഗീകമായി പ്രഖ്യാപിക്കും. വാര്‍ത്തകള്‍ ദൗദ്യോഗീക ഉറവിടങ്ങളില്‍ നിന്നുമാത്രം ശേഖരിക്കണമെന്നും മന്ത്രാലയം പറഞ്ഞു.
സൗദിയില്‍ നിലവിലുള്ള സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്തലാക്കാന്‍ ആലോചന എന്ന തലക്കെട്ടോടെയായിരുന്നു വിവിധ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രത്യക്ഷ്യപ്പെട്ടിരുന്നത്.