11 കായിക താരങ്ങള്‍ക്ക് ക്ലാര്‍ക്ക് തസ്തികയില്‍ നിയമനം

തിരുവനന്തപുരം: കൊല്‍ക്കത്തയില്‍ നടന്ന 72ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കേരള ടീമിലെ 11 അംഗങ്ങളായ കായിക താരങ്ങള്‍ക്ക് പൊതു വിദ്യാഭ്യാസ വകുപ്പില്‍ ക്ലാര്‍ക്ക് തസ്തിക സൂപ്പര്‍ന്യൂമററി ആയി സൃഷ്ടിച്ചു നിയമനം നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി അസി. പ്രൈവറ്റ് സെക്രട്ടറി കെ.പി.അനില്‍കുമാര്‍ അറിയിച്ചു.
സജിത് പൗലോസ്, ജസ്റ്റിന്‍ ജോര്‍ജ്, ഷംനാസ്. ബി.എല്‍, അനുരാഗ്. പി.സി, ശ്രീകുട്ടന്‍ വി.എസ്, ജിതിന്‍ എം.എസ്, ജിതിന്‍. ജി, അഫ്ഡാല്‍ വി.െക, മുഹമ്മദ് ഷരീഫ് വൈ.പി, ജിയാദ് ഹസന്‍ കെ.ഒ, രാഹുല്‍ കെ.പി. എന്നിവര്‍ അവരവരുടെ വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ച് നിയമിച്ചിട്ടുള്ളത്.






