നയപ്രഖ്യാപന പ്രസംഗം; നിലപാട് മാറ്റി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള വിമർശനം നയപ്രഖ്യാപനത്തിൽ വായിക്കില്ലെന്ന നിലപാട് മാറ്റി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിന്റെ 18-ാം ഖണ്ഡികയിലാണ് പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിമർശനം ഉൾപ്പെടുത്തിയിട്ടുള്ളത്. എതിർപ്പുള്ള ഭാഗം വായിക്കാതെ ഒഴിവാക്കാൻ ഗവർണർക്കു പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. ഇതനുസരിച്ച് ഈ ഭാഗം വായിക്കാതെ ഒഴിവാക്കുമെന്നു ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സർക്കാരിനെ രേഖാമൂലം അറിയിക്കുകയും ചെയ്തു.
നയപ്രസംഗത്തിനിടെ വിവാദ ഭാഗങ്ങൾ വായിച്ച ആരിഫ് മുഹമ്മദ് ഖാൻ ഇതു സംബന്ധിച്ച ഇത് തന്റെ നയമല്ലെന്നും സർക്കാരിന്റെ നയമല്ലെന്നും സഭയിൽ പറയുകയായിരുന്നു.
എന്നാൽ പ്രസംഗത്തിനിടെ ഗവർണർ ഈ ഭാഗം വായിക്കുകയിരുന്നു. ഇതു സംബന്ധിച്ച തന്റെ നിലപാട് സഭയിൽ പറയുമെന്ന് ഗവർണർ പ്രസംഗത്തിനിടെ പറയുകയും ചെയ്തു. മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ ഈ ഭാഗം വായിക്കുന്നതെന്നും ഗവർണർ സഭയിൽ പറഞ്ഞു.






