യാത്രയയപ്പ് നല്‍കി

ജിദ്ദ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മൊയ്തു മൂശാരിക്കണ്ടിക്ക് ജിദ്ദ പ്രവാസികളുടെ കൂട്ടായ്മയായ ‘പാട്ടുകൂട്ടം’ യാത്രയയപ്പ് നല്‍കി.

റാറാവീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജിദ്ദയിലെ പ്രമുഖ വ്യക്തികള്‍ സംബന്ധിച്ചു. ടി.കെ. അബ്ദുറഹ്‌മന്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ മജീദ് നഹ, നാസര്‍ വെളിയംകോട്, അബ്ദു മൈത്രി, ജാഫറലി പാലക്കോട്, ഹാഷിം കോഴിക്കോട്, ഹൈറുന്നിസ മൊയ്തു എന്നിവര്‍ ആശംസ നേര്‍ത്ത് സംസാരിച്ചു.

പാട്ടുകൂട്ടത്തിന്റെ മെമെന്റോ  മൊയ്തു മൂശാരിക്ക് ടി.കെ അബ്ദുറഹ്‌മന്‍ നല്‍കി. ഇസ്മായില്‍ കുന്നുംപുറം ഉപഹാര സമര്‍പ്പണം നടത്തി.

മിര്‍സ ഷെരീഫ്, ജമാല്‍ പാഷ, ഇസ്മായില്‍, ഷറഫു, ഷബീര്‍, മുംതാസ് അബ്ദുറഹ്‌മാന്‍, മന്‍സൂര്‍ മാസ്റ്റര്‍, സയ്ബ അഷ്‌റഫ്, ത്വയ്ബ അഷ്‌റഫ് റഹീം കാക്കൂര്‍, കാസിം കുറ്റ്യാടി എന്നിവര്‍ ഗാനമാലപിച്ചു. മന്‍സൂര്‍ മണ്ണാര്‍ക്കാട് സ്വാഗതവും ഷബീര്‍ കോട്ടപ്പുറം നന്ദിയും പറഞ്ഞു.