കൊറോണ വൈറസ്: വുഹാനിലുള്ള പൗരന്മാരോട് മാറി നില്‍ക്കാനും എംബസിയുമായി ബന്ധപ്പെടാനും സൗദി അറേബ്യ

കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ചൈനയിലെ വുഹാനിലുള്ള പൗരന്മാരോട് വുഹാനിലില്‍നിന്നും മാറി നില്‍ക്കുവാനും എംബസിയുമായി ബന്ധപ്പെടാനും സൗദി അറേബ്യ അഭ്യര്‍ത്ഥിച്ചു.
വുഹാനിലുള്ള സൗദി പൗരന്മാര്‍ എംബസിയുമായി ബന്ധപ്പെടുവാനും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്തുനിന്ന് മാറിനില്‍ക്കുവാനും സൗദി എംബസി ആവശ്യട്ടെു. എംബസിയുടെ സഹായം ആവശ്യമുള്ള പൗരന്‍മാര്‍ക്ക് ബന്ധപ്പെടുവാനുള്ള പ്രത്യേക മൊബൈര്‍ നമ്പറും നല്‍കി.
പുതുവത്‌സരാഘോഷത്തിനും അവധി ആഘോഷിക്കുവാനും ദശലക്ഷക്കണക്കിന് ആളുകള്‍ വുഹാനിയിലെത്തിയത് ചൈനയിലും വിദേശത്തും വൈറസ് പടര്‍ന്നുപിടിക്കാന്‍ കാരണമായി.
വൈറസ് പുറത്തേക്ക് പടരാതിരിക്കാന്‍ വുഹാനില്‍ യാത്രാവിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

റിയാദ്: ചൈനയില്‍ 56 പേര്‍ കൊല്ലപ്പെടുകയും 2000ത്തോളം പേര്‍ക്ക് പിടികൂടുകയും ചെയ്ത കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വുഹാനിലെ നഗരത്തില്‍നിന്ന് മാറിനില്‍ക്കാന്‍ ചൈനയിലെ സൗദി അറേബ്യന്‍ എംബസി തങ്ങളുടെ പൗന്‍മാരോട് ആവശ്യപ്പെട്ടു. സഹായങ്ങള്‍ ആവശ്യമുള്ള പൗരന്‍മാര്‍ക്ക് എംബസിയുമായി ബന്ധപ്പെടാന്‍ മൊബൈല്‍ നമ്പര്‍ സേവനവും സൗദി എംബസി നല്‍കി. അതേസമയം ചൈന അധികൃതര്‍ വുഹാന്‍ സിറ്റിയില്‍ യാത്രാവിലക്കേര്‍പ്പെടുത്തിയത് ആളുകള്‍ക്ക് പുറത്തേക്ക് പോകുവാന്‍ പ്രയാസമായിട്ടുണ്ട്.

വുഹാനിലുള്ള സൗദി പൗരന്‍മാര്‍ അവിടെ നിന്നും മാറിതാമസിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സൗദി എംബസിയുമായി ബന്ധപ്പെടാന്‍ നമ്പറുകള്‍ നല്‍കിയിട്ടുണ്ട്.സൗദി അറേബ്യയുടെ ചൈനയിലെ അംബാസഡര്‍: 008618511178585, കോണ്‍സുലര്‍ വിഭാഗത്തിന്റെ തലവന്‍: 008618500224844, സൗദി കാര്യ വകുപ്പ്: 008615011007558, വിദേശത്തുള്ള സൗദികളുടെ കാര്യങ്ങളുടെ ഏകീകൃത നമ്പര്‍: 0096692003334 എന്നിങ്ങനെയാണ് ബന്ധപ്പെടാനുള്ള നമ്പറുകള്‍.
പുതുവത്സര അവധിക്കാലത്ത് ദശലക്ഷക്കണക്കിന് ആളുകള്‍ ചൈനയുടെ വിവിധ ഭാഗത്തുനിന്നുമെന്നതിലുപരി ലോക വ്യാപകമായി മധ്യ ചൈനയിലെ വുഹാന്‍ നഗരത്തില്‍ ഒഴുകിയെത്തിയിട്ടുണ്ട്. ഇത് കൊറോണ വൈറസ് അതിവഗം പടര്‍ന്നുപിടിക്കാന്‍ കാരണമായിട്ടുണ്ട്. ഭൂരിഭാഗം അണുബാധകളും മരണങ്ങളും ചൈനയിലെ പ്രധാന ഭൂപ്രദേശമായ വുഹാന്‍ നഗരത്തില്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ മറ്റ് സ്ഥലങ്ങളിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവരുന്നുണ്ട്.

ഓസ്‌ട്രേലിയ, മലേഷ്യ, ജപ്പാന്‍, ഫ്രാന്‍സ്, അമേരിക്ക എന്നിവിടങ്ങളിലും കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.