പാകിസ്ഥാനിലേക്ക് പോകുന്ന ക്രിക്കറ്റ് താരങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം

മുഷ്ഫിക്കർ റഹിം അടക്കം ചില മുതിർന്ന കളിക്കാർ സുരക്ഷാകാരണങ്ങളാൽ പാകിസ്താനിലേക്ക് പോകുന്നില്ലെന്ന് തീരുമാനിച്ചിരുന്നു

ധാക്ക: പാകിസ്താനിലേക്ക് ക്രിക്കറ്റ് കളിക്കുന്നതിനായി പോകുന്ന താരങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി എല്ലാവരും പ്രാർത്ഥിക്കണമെന്ന് ട്വീറ്ററുമായി ബംഗ്ലാദേശ് ക്രിക്കറ്റ് താരം. മുസ്താഫിസുർ റഹ്മാൻ എന്ന താരമാണ് തങ്ങൾ പാകിസ്താനിലേക്ക് തിരിക്കുകയാണെന്നും നിങ്ങളുടെ പ്രാർഥനകളിൽ ഞങ്ങളെയും ഓർക്കേണമേ എന്നുംആരാധകരോട് അഭ്യർഥിച്ച് ഡിലീറ്റ് ചെയ്തത്. ഏറെ ചർച്ചകൾക്കൊടുവിലാണ് താരങ്ങൾ പാകിസ്താനിൽ മത്സരത്തിന് പങ്കെടുക്കുന്നത്.

പാക് പര്യടനത്തിന് നേരത്തെ തന്നെ ബംഗ്ലാദേശ് അറിയിച്ചിരുന്നതാണ്. എന്നാൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ദുബായിൽ നടത്തിയ കൂടിക്കാഴ്ചയിൽ പര്യടനത്തിൽ തീരുമാനമാവുകയായിരുന്നു. മൂന്ന് ട്വന്റി 20-കളും രണ്ടു ടെസ്റ്റുകളും ഒരു ഏകദിനവുമാണ് ടീം പാകിസ്താനിൽ കളിക്കുക. മുഷ്ഫിക്കർ റഹിമിനെപ്പോലുള്ള ചില മുതിർന്ന കളിക്കാർ സുരക്ഷാകാരണങ്ങളാൽ പാകിസ്താനിലേക്ക് പോകുന്നില്ലെന്ന് തീരുമാനിച്ചിരുന്നു. വീട്ടുകാർ സമ്മതിക്കുന്നില്ലെന്നും അവർക്ക് ആശങ്കകളുണ്ടെന്നുമാണ് റഹിം നേരത്തെ തന്നെ പറഞ്ഞിരുന്നതുമാണ്. ഇതിനെത്തുടർന്ന് കോച്ചിങ് സ്റ്റാഫിലെ അഞ്ച് അംഗങ്ങളും പിന്മാറുകയായിരുന്നു. പത്തുവർഷത്തിനുശേഷമാണ് അടുത്തിടെ പാകിസ്താനിൽ ടെസ്റ്റ് ക്രിക്കറ്റ് തിരിച്ചെത്തിയത്. പാകിസ്ഥാനിൽ ക്രിക്കറ്റ് മത്സരങ്ങൾ നടത്തണമെന്ന് പാക് താരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ഇരിക്കുന്ന ഈ സാഹചര്യത്തിൽ കൂടിയാണ് ആണ് പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്. ക്രിക്കറ്റ് താരങ്ങൾക്ക് പൂർണ സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയും എന്ന ഇരു വിഭാഗങ്ങളുടെയും ആത്മവിശ്വാസത്തിലാണ് താരങ്ങളെ പാക്കിസ്ഥാനിൽ മത്സരത്തിൽ പങ്കെടുക്കുന്നത്.