നസീറുദ്ദീൻ ഷായെ വിമർശിച്ച സ്വരാജ് കൗശലിനെ ഉണർത്തി ശശി തരൂർ എംപി

അന്യമതത്തിൽനിന്നു വിവാഹം ചെയ്യുന്നത് ദേശവിരുദ്ധത ആണോ എന്ന് തരൂർ ചോദിച്ചു

മുംബൈ: ജെ.എൻ.യു. സന്ദർശനത്തിൽ നടി ദീപിക പദുക്കോണിനെ പിന്തുണച്ച ബോളിവുഡ് താരം നസീറുദ്ദീൻ ഷായെ വിമർശിച്ച മിസോറാം മുൻ ഗവർണറും സുഷമ സ്വരാജിന്റെ ഭർത്താവുമായ സ്വരാജ് കൗശലിനെ ഉണർത്തി ശശി തരൂർ എംപി. നസീറുദ്ദീൻ ഷാ, നിങ്ങളൊരു നന്ദികെട്ട മനുഷ്യനാണ് എന്നു പറഞ്ഞാണ് സ്വരാജ് കൗശൽ തട്ടിയിട്ടില്ല ഇങ്ങനെ കുറിച്ചത്. രാജ്യം നിങ്ങൾക്ക് പേരും പ്രശസ്തിയും പണവും നൽകി. നിങ്ങൾ മറ്റൊരു മതത്തിൽ നിന്ന് വിവാഹം ചെയ്തു. ആരും ഒരു വാക്ക് പോലും എതിരെ പറഞ്ഞില്ല എന്നായിരുന്നു സ്വരാജിന്റെ പ്രതികരണം. എന്നാൽ ഇത് തീർത്തും ബാലുശവും വിവേക രഹിതവുമാണ് എന്ന രീതിയിലാണ് ശശി തരൂർ എംപി പി എം സ്വരാജ് കൗശൽ ഇതിന് മറുപടി നൽകിയത്.

അന്യമതത്തിൽനിന്നു വിവാഹം ചെയ്യുന്നത് ദേശവിരുദ്ധത ആണോ എന്നാണ് സ്വരാജിനോട് തരൂർ ചോദിച്ചത്. സുഹൃത്തായ അനുപം ഖേറിനെ പ്രതിരോധിക്കാൻ നിങ്ങൾക്ക് അർഹതയുണ്ട്. പക്ഷേ ഈ നിർഭാഗ്യകരമായ ട്വീറ്റിൽ ലിസ്റ്റുചെയ്തിട്ടുള്ള അടിസ്ഥാനങ്ങളിൽ അല്ല ആ പ്രതിരോധം നടത്തേണ്ടത് എന്നും സ്വരാജിന്റെ ട്വീറ്റിന് ശശി തരൂർ പ്രതികരിച്ചു. ജെ.എൻ.യു. സന്ദർശനത്തിൽ നടി ദീപിക പദുക്കോണിനെ പിന്തുണച്ചും അനുപം ഖേറിനെ പരിഹസിച്ചും നസീറുദ്ദീൻ ഷാ ട്വീറ്റ് ചെയ്തതോടെയാണ് ഇരുവരും തമ്മിലുള്ള വാക് തർക്കത്തിൽ അനുപം ഖേറിനെ സ്വരാജ് പിന്തുണയ്ക്കുകയായിരുന്നു. ഇതിനായി ഉപയോഗിച്ച രീതിയെ സോഷ്യൽ മീഡിയയിലൂടെ തന്നെ തരൂർ ചോദ്യം ചെയ്യുകയായിരുന്നു.