ഭരണകൂട ഭീകരത ഇന്ത്യയിൽ നിന്നും തുടച്ചുമാറ്റുക: എസ് ഐ സി

ബുറൈദ: ഇന്ത്യൻ റിപ്പപ്ലിക് ദിനമായ ജനുവരി 26ന് ‘രാഷ്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ’ എന്ന പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ജില്ലാ തലത്തിൽ നടത്തുന്ന മനുഷ്യജാലികക്ക് ഐക്യദാർഢ്യം ചെയ്തുകൊണ്ട് സമസ്ത ഇസ്ലാമിക് സെന്റർ സൗദി നാഷണൽ കമ്മിറ്റി വിവിധ ഏരിയകളിലെ 30 കേന്ദ്രങ്ങളിൽ നടത്തുന്ന പ്രതീകാത്മക ജാലിക തീർക്കൽ ബുറൈദയിൽ നടന്നു.

SIC ബുറൈദ സെന്ററൽ കമ്മിറ്റിക്ക് കീഴിൽ നടന്ന പരിപാടി വിവിധ തലങ്ങളിൽ പ്രവൃത്തിക്കുന്ന പ്രവാസി പ്രധിനിധികൾ പങ്കെടുത്തു. ഇന്ത്യയിൽ പൗരത്വ പ്രതിഷേധങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ജാലിക പ്രമേയത്തിന് കൂടുതൽ പ്രസക്തി ഏറിയിരിക്കുന്നു. ഭരണകൂട ഭീകരത ഇന്ത്യയിൽ നിന്നും തുടച്ചു മാറ്റുന്നത് വരെ പ്രധിഷേധ സമരങ്ങൾ തുടരാൻ നമുക്ക് സാധിക്കണം. രാഷ്ട്രരക്ഷ വ്യക്തിയെ സംബന്ധിച്ചിടത്തോളം ജീവിത സുഖത്തിന്റെ ഭാഗവും മുസ്ലിമിനെ സംബന്ധിച്ചു ഈമാനിന്റെ ഭാഗവുമാണ്. രാജ്യത്തെ ബാധിക്കുന്ന ഏത് തീവ്രവാദ പ്രവർത്തനത്തിനും മനസാവാചാ പിന്തുണ കൊടുക്കുന്നത് പോലും രാജ്യത്തെ നശിപ്പിക്കുന്നതിന് തുല്യമാണെന്നും പരിപാടിയിൽ അഭിപ്രായപ്പെട്ടു.

SIC നാഷണൽ വൈസ് ചെയർമാൻ സയ്യിദ് അബ്ദുറഹ്മാൻ ജമലുലൈലി തങ്ങൾ ഉൽഘടനം നിർവഹിച്ചു. മുഹമ്മദ് മുസ്‌ലിയാർ വെറ്റിലപ്പാറ അധ്യക്ഷത വഹിച്ചു. ബഷീർ എഞ്ചിനീയർ പ്രമേയ പ്രഭാഷണം നടത്തി. വിവിധ സംഘടനാ പ്രതിനിധികളായി ലത്തീഫ് തച്ചംപൊയിൽ, ബഷീർ ബാജി എന്നിവർ സംസാരിച്ചു.

ഷമീർ കുന്നമംഗലം പ്രതിജ്ഞ ചൊല്ലികൊടുത്തു. റഫീഖ് അരീക്കോട് ജാലിക ഗാനം ആലപിച്ചു. ബഷീർ ഫൈസി പ്രാർത്ഥനയും ഫൈസൽ കണ്ണൂർ ഖിറാഅത്തും നിർവഹിച്ചു. അബ്ദുൽ റസാഖ് അറക്കൽ സ്വാഗതവും അശ്റഫ് ഫഖ്മ നന്ദിയും പറഞ്ഞു.