കൂട്ടയോട്ടം സംഘടിപ്പിച്ചു

ജിദ്ദ: പെരിന്തല്‍മണ്ണ എന്‍. ആര്‍. ഐ ഫോറം ജനുവരി മുപ്പത്തി ഒന്നിന് ബാബ്മക്ക ഹിബ ഏഷ്യ ജനറല്‍ പോളിക്ലിനിക്കുമായി സഹകരിച്ചു നടത്തുന്ന ജീവിത ശൈലി രോഗ നിര്‍ണയ സൗജന്യ ക്യാമ്പിന്റെ പ്രചരണാര്‍ത്ഥം ‘റണ്‍ വിത്ത് പെന്റിഫ്” എന്ന പേരില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു.

ജിദ്ദ വാട്ടര്‍ ഫ്രന്റ് കോര്‍ണിഷില്‍ ആണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. നാസര്‍ ശാന്തപുരം, ബിഷര്‍. പി. കെ താഴേക്കോട്, അയ്യൂബ് മുസ്‌ലിയാരകത്ത്, മജീദ്. വി.പി, അലി ഹൈദര്‍, നൗഫല്‍ പാങ്ങ്, മുസ്തഫ കോഴിശ്ശേരി, ഹാഷിം നാലകത്ത്, അഷറഫ്, ശംസുദ്ധീന്‍, മുഹ്‌സിന്‍, റസാഖ്, മുഹമ്മദലി. ടി. എന്‍. പുരം എന്നിവര്‍ നേതൃത്വം നല്‍കി.