മഹാത്മജി ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിയ ദേശീയ നവോധാന നായകന്‍മാര്‍ പടുത്തുയര്‍ത്തിയ ഇന്ത്യ അനുദിനം തകര്‍ന്നുകൊണ്ടിരിക്കുന്നു: സതീശന്‍ പാച്ചേനി

തലശ്ശേരി: ആര്‍. എസ്. എസ് ചാലകശക്തിയായ ഒരു സര്‍ക്കാരാണ് ഇന്ന് ഇന്ത്യ ഭരിച്ചുകൊണ്ടിരിക്കുന്നതെന്ന് ഡി. സി. സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി.കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ്അസോസിയേഷന്‍(കെ. പി. എസ്. ടി. എ) കണ്ണൂര്‍ ജില്ല സമ്മേളനം തലശ്ശേരി നഗരസഭ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പൗരന്‍മാര്‍ ഇന്ന് ഏറെ ആശങ്കയിലാണ്. മഹാത്മജിയെയും ജവഹര്‍ലാല്‍ നഹ്‌റുവിനെയും പോലുള്ള ദേശീയ നവോധാന നായകന്‍മാര്‍ പടുത്തുയര്‍ത്തിയ ഇന്ത്യ ഇന്ന് അനുദിനം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ പൂര്‍വ്വികര്‍ അടിത്തറ പാകിയ ദേശീയതയും ബഹുസ്വരതയും തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ജാമിയമിലിയിലെയും ജെ. എന്‍. യുവിലേയും വിദ്യാര്‍ത്ഥികള്‍ ഇന്ന് തെരവിലിറങ്ങിക്കൊണ്ടിരിക്കുകയാണ്. പുതു തലമുറക്ക് ജീവിക്കാനുള്ള ഒരു കാരാഗ്രഹം ഇന്ന് ഭരണകൂടം ഒരുക്കിക്കൊണ്ടിരിക്കുകയാണോ എന്ന് നമ്മള്‍ ചിന്തിക്കേണ്ടിരിക്കുന്നു. ഭരണഘടന മൂല്യങ്ങളെ കാറ്റിപ്പറത്തിക്കൊണ്ട് ഭൂരിപക്ഷം ഉള്ളതു കൊണ്ടുമാത്രം പാസിക്കിയെടുത്ത ഒരു നിയമത്തിന്റെ പേരില്‍ രാജ്യത്തെ ജനങ്ങള്‍ ഏറെ ആശങ്കയിലാണ്. പൗരത്വ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭം ഇനീയും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും പാച്ചേനി പറഞ്ഞു. ഭരണഘടനയ്ക്ക് വിരുദ്ധമാി ഒരു നിയമം പാസാക്കിയ ഈ കാലത്ത് എത്രയും പെട്ടന്ന് സ്റ്റേ ചെയ്യാന്‍ അധികാരമുള്ള കോടതി പോലും മടിച്ചുനില്‍ക്കുകയാണ്. ഭരണഘടന സ്ഥാപനങ്ങളെയെല്ലാം ഹൈജാക്ക് ചെയ്യപ്പെടുന്ന അസ്ഥയാണ് ഇന്ന് രാജ്യത്തുള്ളത്. രാജ്യത്തിരാജ്യത്തിന്റെ ഭരണഘടന പോലും സംരക്ഷിക്കപ്പെയേണ്ട കോടതിയില്‍ പോലും നീതി വൈകിപ്പോകുന്ന അവസ്ഥയാണുള്ളത്. ആസാമില്‍ പൗരത്വ ഭേദഗതി നിയമം നിലവില്‍ വന്നപ്പോള്‍ 19 ലക്ഷം ആളുകള്‍ രാജ്യമില്ലാത്തവരായി മാറിയിരിക്കുകയാണ്. തന്റെ മതത്തേക്കാള്‍ വലുത് തന്റെ രാജ്യമാണെന്ന് പ്രഖ്യാപിച്ച ജനകോടികളുടെ നില നില്‍പ്പുതന്നെ അപകടത്തിലായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് രാജ്യം കടന്നുപോകുന്നതെന്നും പാച്ചേനി ചൂണ്ടിക്കാട്ടി.

കെ. രമേശന്‍മാസ്റ്റര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വി.എ നാരായണന്‍ അധ്യാപക പ്രതിഭകളെ ആദരിച്ചു. സജ്ജീവ് മാറോളി സമ്മാനദാനം നിര്‍വ്വഹിച്ചു. കെ. സി രാജന്‍, കെ. സുനില്‍കുമാര്‍, ഇ. പ്രദീപ് കുമാര്‍, മണ്ണയാട് ബാലകൃഷ്ണന്‍, ആര്‍. കെസദാനന്ദന്‍, കെ. രാജന്‍, എ. വി ശൈലജ, പി. എം ജയശ്രീ, പി. പി സത്യവതി, ബേബി മനോജ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. വി. മണികണ്ഠന്‍ സ്വാഗതവും യു. എന്‍ സത്യചന്ദ്രന്‍ നന്ദിയും പറഞ്ഞു.