‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍’; എസ് ഐ സി ജിദ്ദ സെന്‍ട്രല്‍ കമ്മറ്റി മനുഷ്യ ജാലിക ശ്രദ്ധേയമായി

ജിദ്ദ: റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു ‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍’ എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന മനുഷ്യ ജാലികക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു സമസ്ത ഇസ്‌ലാമിക് സെന്റെര്‍ ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ‘മനുഷ്യ ജാലിക’ ശ്രദ്ധേയമായി.

പരിപാടി സമസ്ത ഇസ്‌ലാമിക് സെന്റെര്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ മതേതര പൈതൃകത്തിനെതിരായി വിവിധ കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്നു വരുന്ന വര്‍ഗീയ തീവ്രതീവ്രവാദ പ്രവണതക്കെതിരെയും ജനാധിപത്യത്തെ മലിനമാക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരെയും പൊതു സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് ‘മനുഷ്യ ജാലിക’. വര്‍ഗീയത എന്ന വെല്ലുവിളിയെ മത സൗഹാര്‍ദ്ദത്തിലൂടെ ചെറുക്കാന്‍ രാജ്യത്തെ മുഴുവന്‍ പൗരന്മാരെയും പ്രാപ്തമാക്കുക എന്നതാണ്’മനുഷ്യ ജാലിക’ സമൂഹത്തിനു നല്‍കുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ്
അന്‍വര്‍ തങ്ങള്‍ കല്‍പകഞ്ചേരി അധ്യക്ഷത വഹിച്ചു. അലി മൗലവി നാട്ടുകല്‍ പ്രമേയം അവതരിപ്പിച്ചു. നൗഷാദ് അന്‍വരി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സലീം നിസാമി പ്രമേയ പ്രഭാഷണം നടത്തി. ദില്‍ഷാദ് കാടാമ്പുഴ സ്വാഗതവും അന്‍വര്‍ ഹുദവി നന്ദിയും പറഞ്ഞു.






