കമ്മ്യൂണിസ്റ്റ് ഗ്രാമത്തില്‍ നിന്നും കെ. പി. സി. സി യുടെ തലപ്പത്തേക്ക് സജജീവ് മാറോളി

തലേേശ്ശരി: 1961ല്‍ അധ്യാപക ദമ്പതിമാരായ മുകുന്ദന്റെയും ലീലയുടെയും മകനായി പാട്യം പത്തായക്കുന്നിലാണ് സജജീവ് മാറോളിയുടെ ജനനം. തലശ്ശേരി ബി. ഇ. എം. പി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപിക ഗീതയാണ് ഭാര്യ. ഏക മകള്‍ നിധിന തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിലെ പത്താംതരം വിദ്യാര്‍ത്ഥിയാണ്.
തലശ്ശേരി വാടിയില്‍ പീടിക സ്വദേശിയായ മാറോളി മണത്തണ യു. പി. സ്‌കൂളിലാണ് പ്രാഥമിക പഠനം.
പേരാവൂര്‍ തുണ്ടി സെന്റ് ജോസഫ് ഹൈസ്‌കൂലെ കെ. എസ്. യു. യൂണിറ്റ് സെക്രട്ടറിയായാണ് രാഷ്ട്രീയരംഗത്തേക്കുള്ള പ്രവേശം. പിന്നീട് എസ്. എസ്. എല്‍. സി ക്കു ശേഷം 1978 മുതല്‍ 80 വരെയുള്ള കാലഘട്ടത്തില്‍ കണ്ണൂര്‍ ഗവ. പോളിടെക്‌നിക്കില്‍ കെ. എസ്. യു വിന്റെ ജില്ലാ താലൂക്ക് എക്‌സിക്യുട്ടീവ് സെക്രട്ടറിയായി. പിന്നീട് 5 വര്‍ഷത്തെ ബ്രണ്ണന്‍ കോളേജ് പഠന കാലയളവില്‍ കെ. എസ്. യു. തലശ്ശേരി താലൂക്ക് പ്രസിഡണ്ട്, ജില്ല സെക്രട്ടറി തുടര്‍ന്ന് സംസ്ഥാന ട്രഷറര്‍ ആയും 4 വര്‍ഷം പ്രവര്‍ത്തിച്ചു.
കെ. എസ്. യു മുഖപത്രമായ കലാശാലയുടെ പത്രാധിപനായി. 82, 83 വര്‍ഷം ബ്രണ്ണന്‍ കോളേജ് യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി. കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ കെ. എസ്. യു സ്ഥാനാര്‍ത്ഥിയായും സെനറ്റിലും മത്സരിച്ചു. 1989 ല്‍ ധര്‍മ്മടത്ത് പ്രഥമ ജില്ല ൗകണ്‍സില്‍ സ്ഥാനത്തേക്ക് ഡി. കെ ബാലനെതിരെ മത്സരിച്ചു.
13 വര്‍ഷക്കാലം കണ്ണൂര്‍ ജില്ല യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ടായിരിക്കെ 2001 ല്‍ തലശ്ശേരി അസംബ്ലിയില്‍ നിന്നും കോടിയേരി ബാലകൃഷ്ണനെതിരെ മത്സരിച്ചു. കുറഞ്ഞ വോട്ടിന് പരാജയപ്പെട്ടു. 4 വര്‍ഷക്കാലം ഡി. സി. സി ജനറല്‍ സെക്രട്ടറിയായി. പിന്നീട് 5 വര്‍ഷക്കാലം ജില്ല വൈസ് പ്രസിഡണ്ടായും 6 വര്‍ഷക്കാലം കെ. പി. സി. സി നിര്‍വ്വാഹക സമിതി അംഗമായും തുടര്‍ച്ച യായി 20 വര്‍ഷക്കാലം കെ. പി. സി. സി അംഗമായിരുന്നു. 2015-17 കാലയളവില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടായി. ഐ എന്‍. ടി. യു. സി യുടെ വിവിധ ട്രേഡ് യൂണിയനുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഊര്‍ജജ്വസ്വലതയും നേതൃപാടവവും സജജീവ് മാറോളിയുടെ മുഖമുദ്രയായിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് എന്നും മുതല്‍കൂട്ടായിരുന്നു.






