മണ്ണെടുപ്പ് ചോദ്യം ചെയ്തിന് ഭൂവുടമയെ മണ്ണുമാന്തി യന്ത്രം കൊണ്ട് ഇടിച്ചുകൊന്നു

തിരുവനന്തപുരം: സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ മണ്ണുമാന്തി യന്ത്രം കൊണ്ട് ഇടിച്ചുകൊന്നു. തിരുവനന്തപുരം കാട്ടാക്കട കീഴാരൂരില്‍ ഇന്നലെ അര്‍ധരാത്രിയാണ് സംഭവം.
കാഞ്ഞിരവിള ശ്രീമംഗലം വീട്ടില്‍ സംഗീതാണ് കൊലപ്പെട്ടത്. നേരത്തെ അനുമതിയോട് കൂടി സംഗീതിന്റെ ഭൂമിയില്‍ നിന്ന് മണ്ണെടുത്തിരുന്നു. ഇതിന്റെ മറവില്‍ അനുവാദമില്ലാതെ ഒരു സംഘം മണ്ണെടുക്കാന്‍ ശ്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കം.
ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തിയാണ് അക്രമിസംഘം മണ്ണെടുപ്പിനെത്തിയതെന്നും പൊലീസ് പറഞ്ഞു. ഫിന്നീട്ട് ഉദ്യോഗസ്ഥരല്ലെന്ന് മനസിലായതോടെ, മണ്ണുമാന്തി യന്ത്രത്തിന്റെയും ടിപ്പറിന്റെയും മുന്നില്‍ നിന്ന് സംഗീത് തടഞ്ഞു. ഇതോടെ മണ്ണെടുക്കാനെത്തിച്ച ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.






