പെരിന്തല്‍മണ്ണ മണ്ഡലം ‘പ്രവാസി സഖാക്കള്‍ നവമാധ്യമ കൂട്ടായ്മ’ വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ മണ്ഡലം ‘പ്രവാസി സഖാക്കള്‍ നവമാധ്യമ കൂട്ടായ്മ’ നലാം വാര്‍ഷിക സമ്മേളനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സമ്മേളനത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണ പി കെ എം സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി വിനോദയാത്ര നടത്തി.
പുത്തനങ്ങാടിയിലെ ഇറ പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ പെരിന്തല്‍മണ്ണ മണ്ഡലം പ്രവാസി സഖാകളുടെ രക്ഷാധികാരി സമിതി അംഗം അഡ്വക്കറ്റ് സലീം ചെലമുഖം അധ്യക്ഷത വഹിച്ചു. സിപിഐഎം പെരിന്തല്‍മണ്ണ ഏരിയ സെക്രട്ടറി ഇ രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത് അംഗം ടി കെ റഷീദലി, കെ ശ്യാമപ്രസാദ്, കബീര്‍ പാറല്‍, സേതുമാധവന്‍ മനു മന്‌സിര്‍, ആഷിക് കുന്നപ്പള്ളി, മുസമ്മില്‍ എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ഷെരീഫ് വെള്ളൂരന്‍ (പ്രസിഡന്റ്, ഫുളൈയില്‍ വളപുരം (സെക്രട്ടറി), ഉണ്ണി കെ ബി ഏലംകുളം, ഷെരീഫ് അടയാട്ട് (വൈസ് പ്രസിഡന്റുമാര്‍), നൗഫല്‍ മുതിരമണ്ണ, നവാസ് കട്ടയും(ജോയിന്റ് സെക്രട്ടറിമാര്‍), മനു മന്‌സിര്‍ ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി പി വാസുദേവന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പുലാമന്തോള്‍ പഞ്ചായത്ത് പ്രസിഡണ്ട് വി പി മുഹമ്മദ് ഹനീഫ, വ്യാപാരി വ്യവസായി സമിതി ജില്ല പ്രസിഡണ്ട് സുബ്രമണ്യന്‍, വള്ളൂരാന്‍ ഹനീഫ, രക്ഷാധികാരി വി കെ റഊഫ്, സലിം ചോലമുഖത്, കബീര്‍ പാറല്‍, ഉസ്മാന്‍ ഏലംകുളം എന്നിവര്‍ സംസാരിച്ചു






