കെ.പി.എസ്.ടി.എ കണ്ണൂർ ജില്ല സമ്മേളം 25, 26 തീയ്യതികളിൽ

തലശ്ശേരി: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) കണ്ണൂർ ജില്ല സമ്മേളം 25, 26 തീയ്യതികളിലായി നടക്കും. മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന സമ്മേളനം കെ. മുരളീധരൻ എം. പി ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ ജില്ല പ്രസിഡണ്ട് കെ. രമേശൻ മാസ്റ്റർ അധ്യക്ഷത വഹിക്കും.

ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി മുഖ്യ പ്രഭാഷണം നടത്തും. കെ. പി. സി. സി ജനറൽ സെക്രട്ടറി വി.എ നാരായണൻ ചടങ്ങിൽ അധ്യാപക പ്രതിഭകളെ ആദരിക്കും. സ്വാഗത സംഘം ചെയർമാൻ സജീവ് മാറോളി സമ്മാനദാനം നിർവ്വഹിക്കും. കെ. പി. സി. സി. അംഗം വി.രാധാകൃഷ്ണൻ മാസ്റ്റർ, കെ. സി രാജൻ, കെ. സുനിൽകുമാർ, ഇ പ്രദീപ് കുമാർ, എം.പി അരവിന്ദാക്ഷൻ, മണ്ണയാട് ബാലകൃഷ്ണൻ, ആർ. കെ സദാനന്ദൻ, കെ. രാജൻ, എ. വി ഷൈലജ, പി. എം ജയശ്രീ, ബേബി മനോജ ആശംസകൾ അർപ്പിച്ചു സംസാരിക്കും. ജില്ല സെക്രട്ടറി വി. മണികണ്oൻ സ്വാഗതവും യു.എൻ സത്യചന്ദ്രൻ നന്ദിയും പറയും .

ഉച്ച 12 മണിക്ക് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം കെ. സി. ജോസഫ് എം. എൽ. എ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ ജില്ല സീനിയർ വൈസ് പ്രസിഡണ്ട് പി. മുസ്തഫ ചടങ്ങൾ അധ്യക്ഷത വഹിക്കും. അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് വി. കെ അജിത്ത് കുമാർ മുഖ്യ പ്രഭാഷണം നടത്തും. മമ്പറം ദിവാകരൻ, ടി. ഒ വേണുഗോപാൽ, അഡ്വ. സി. ടി സജിത്ത്, പി. എം. ദിനേശൻ, കെ. പി ശശീന്ദ്രൻ, എ. കെ ഹസ്സൻ, എം. കെ അരുണ ആശംസകൾ അർപ്പിച്ചു സംസാരിക്കും. പി. പി ഹരിലാൽ സ്വാഗതവും പി.എ സുരേശൻ നന്ദിയും പറയും.

2 മണിക്ക് നടക്കുന്ന സുഹൃദ് സമ്മേളനം ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വ. ടി ആസഫലി ഉദ്ഘാടനം ചെയ്യും. വി. സി നാരായണൻ അധ്യക്ഷത വഹിക്കും. വൈകിട്ട് 4. 30 ന് നടക്കുന്ന പൊതുസമ്മേളനം ഐ. എൻ. ടി. യു. സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കെ. രമേശൻ അധ്യക്ഷത വഹിക്കും. 26 ന് നടക്കുന്ന പ്രതിനിധി സമ്മേളനം പി. ഹരിഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. കെ. രമേശൻ അധ്യക്ഷത വഹിക്കും. ഉച്ച 2.30 ന് നടക്കുന്ന സമാപന സമ്മേളനം അസോസിയേഷൻ ജില്ല വൈസ് പ്രസിഡണ്ട് ഗീത കൊമ്മേരി ഉദ്‌ഘാടനം ചെയ്യും. എ ശശികുമാർ അധ്യക്ഷത വഹിക്കും. തുടർന്ന് പുതിയ കൗൺസിൽ യോഗവും പുതിയ ഭാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. പരിപാടികൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ കെ. രമേശൻ മാസ്റ്റർ, വി. മണികണ്ഠൻ, കെ. സുനിൽ കുമാർ, പി. പി ഹരിലാൽ, കെ. രാജേഷ്, കെ. റസാഖ് എന്നിവർ പങ്കെടുത്തു.